« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Wednesday 30 November 2011

1800 വര്‍ഷം പഴക്കമുള്ള കല്ലണ അണക്കെട്ട്




ചോള രാജാവായ കരികാലനാണ് കല്ലണ ഡാം നിർമ്മിച്ചത്. (പുരാതന അണക്കെട്ടിനോട് 19-ആം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ട ഭാഗവും ചിത്രത്തിൽ കാണം)
ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ കല്ലണ. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ്‌ നിർമ്മിച്ചത്. ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.
തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇത് കാവേരിയെ രണ്ടായി മുറിക്കുന്നു. കൊല്ലിടമാണ് രണ്ടാമത്തെ നദി.

0 comments:

Post a Comment