« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





തിരുവനന്തപുരം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം. (ഇംഗ്ലീഷ്:ഠിരുവനന്തപുരമ്). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേര്‍ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും.
തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും, കേന്ദ്രസര്‍ക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സര്‍വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം തുടങ്ങിയവ അക്കൂട്ടത്തില്‍ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാര്‍ക്ക് തിരുവനന്തപുരത്തുള്ളകഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്.
പേരിനു പിന്നില്‍
പത്മനാഭസ്വാമിക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുന്‍പ് ആ സ്ഥലം കാടായിരുന്നു. ആനന്ദന്‍ കാട് എന്നാണതറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തിനടുത്തായി മിത്രാനന്ദപുരം എന്ന സ്ഥലത്തെ ക്ഷേത്രത്തിന്‌ പദ്മനാഭസ്വാമിക്ഷേത്രത്തിനേക്കാള്‍ പഴക്കമുണ്ട്. ഇത് ഒരു ജൈനക്ഷേത്രമായിരുന്നു. ഈ ക്ഷേത്രം ബുദ്ധന്റെ ശിഷ്യനായിരുന്ന അനന്ദന്റേതായിരിക്കാം എന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു. തിരുവനന്ദപുരം എന്നതിന്റെ ആദിരൂപം തിരു ആനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍ പിള്ള പറയുന്നു. അതിനെ പിന്താങ്ങുന്ന നിരവധി പുരാരേഖകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള മിത്രാനന്ദപുരം ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്‌ ഈ പേര്‌ വന്നത്. മിത്രാനന്ദപുരം ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ശിലാരേഖകളില്‍ തിരുവനന്തപുരത്തിനു തിരു ആനന്ദപുരമെന്നാണ്‌ പറഞ്ഞിരിക്കുന്നത്. ഈ ക്ഷേത്രത്തിനു പത്മനാഭസ്വാമിക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ട്. മൂലരൂപം ബുദ്ധമതത്തോട് ബന്ധപ്പെട്ടതാണ്‌. തിരുവാനന്ദപുരം എന്ന് മതിലകം രേഖകളിലും പരാമര്ശിച്ചുകാണുന്നുണ്ട്.
എന്നാല്‍ ‘അനന്തന്റെ നാട്’ എന്നതാണ്‌ ഇതിന് കാരണം എന്ന് ആധുനിക കാലത്ത് പരാമര്‍ശിച്ചു വരുന്നുണ്ട്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമി ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സറ്പ്പത്തിന്മേല്‍ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സര്‍ക്കാര്‍ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും, വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും പലപ്പോഴും ട്രിവാന്‍ഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.

0 comments:

Post a Comment