« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Thursday 15 December 2011

ഉന്നതാധികാര സമിതി കേരളത്തിനു പാരയായേക്കാം


ഉന്നതാധികാരസമിതിയിലെ രണ്ടംഗങ്ങളുടെ അണക്കെട്ട്‌സന്ദര്‍ശനത്തെക്കുറിച്ച് കേരളത്തിന്റെ ആശങ്ക വര്‍ധിച്ചു. സമിതിയിലെ സാങ്കേതികവിദഗ്ധരായ സി.ഡി. തട്ടെ, എം.കെ. മേത്ത എന്നിവരാണ് ഡിസംബര്‍ 22, 23 തീയതികളില്‍ എത്തുന്നത്. അണക്കെട്ട് പ്രദേശത്ത് ഭൂമികുലുക്കം ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് നവംബര്‍ 26-ന് തന്നെ സമിതി അംഗമായ തട്ടെയെ കേരളം അറിയിച്ചിരുന്നതാണ്. സെന്‍ട്രല്‍ വാട്ടര്‍ പവ്വര്‍ റിസര്‍ച്ച് സ്റ്റേഷനിലേക്ക് അവ അയച്ചുകൊടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിനെ ലഘൂകരിച്ചു കണ്ടവരാണ് ഇതിലുള്ളത്. ഇവര്‍ക്ക് അയച്ചു കൊടുക്കാനുള്ള നിര്‍ദേശംതന്നെ ദുരൂഹമായിരുന്നു. ഡിസംബര്‍ അഞ്ചിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയോഗത്തിനു മുമ്പ് കണ്ടപ്പോള്‍ ഭൂമികുലുക്കങ്ങള്‍ അത്ര ശക്തമുള്ളതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തൂവെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. അവ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, ഭൂമികുലുക്കങ്ങള്‍ കെ.എസ്.ഇ.ബിയുടെ നാലു കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രഭവകേന്ദ്രങ്ങള്‍വരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേരളം അറിയിച്ചു. അവ വിശ്വസിക്കാന്‍ തയ്യാറാകാത്തയാളാണ് തട്ടെയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 22-ന് കേരളത്തിലെത്തുമ്പോള്‍ ഇടുക്കി, ചെറുതോണി അണക്കെട്ട് സന്ദര്‍ശനവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദുരൂഹമാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 

രണ്ടുപേരും നേരത്തേ കേന്ദ്ര ജല കമ്മീഷനിലായിരുന്നപ്പോള്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നവരാണ്. 

പെരിയ ആശങ്കകള്‍

Tuesday 13 December 2011

പരീക്ഷയില്‍ തോറ്റവന്റെ ന്യായവാധങ്ങള്‍


ന്യൂഡല്‍ഹി: ഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി. ഏഴ് കോണ്‍ഗ്രസ് എം.പിമാരാണ് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

കൂടംകുളം ആണവ നിലയം സംബന്ധിച്ച പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ എം.പിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും കഴിഞ്ഞ ദിവസം എം.പിമാര്‍ സന്ദര്‍ശിച്ചിരുന്നു. തേനി എം.പി ആറൂണ്‍ റഷീദ് അടക്കമുളളവരാണ് ഇന്ന് ധര്‍ണ്ണ നടത്തിയത്.

കളികാര്യമാകുóു; ഇടുക്കിജിñവേണം; തമിഴ്നാട് എംപിമാര്‍


കളികാര്യമാകുóു; ഇടുക്കിജിñവേണം; തമിഴ്നാട് എംപിമാര്‍ പാര്‍ലിമെന്റിനുമുóിð ധര്‍ണസ്വന്തംലേഖകന്‍ ടീൃ്യ ഉമലേറ: ണലറിലറെമ്യ,ഉലര 14,2011 11:39 കടഠ
ന്യൂഡðഹി: ഇടുക്കിജിñയെ തമിഴ്നാടിനോട് ചേര്‍ക്കണമെó കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവന തമാശയായിട്ടാണ് മലയാളികള്‍ കരുതിയതെങ്കിð തെറ്റി ഇടുക്കിക് വേïി തമിഴ്എംപിമാര്‍ പാര്‍ലിമെന്റിനുമുóിð സമരമാരംഭിച്ചിരിക്കുകയാണ്. മുñപ്പെരിയാര്‍ വിഷയത്തിð സമരം തുടങ്ങിയ കേരളത്തിന് ജീവന്‍ മാത്രമñ ഇപ്പോള്‍ ഒരു ജിñയും നഷ്ടപെടുóു എó വേണം കരുതാന്‍.

ഇടുക്കി ജിñയെ തമിഴ്നാടിന്റെ ഭാഗമാക്കണമെó് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുóിð തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാരുടെ ധര്‍ണ. ഇക്കാര്യത്തിð ഇടുക്കിയിð ഹിതപരിശോധന നടത്തണമെóും മുñപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെóും ആവശ്യമുóയിച്ചിട്ടുï്. കഴിഞ്ഞ ദിവസം ഇക്കാര്യമുóയിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ചിരുóു. ഏഴ് എംപിമാരാണ് ധര്‍ണയിð പങ്കെടുക്കുóത്.

ഇടുക്കി തമിഴ്നാടിനോട് ചേര്‍ത്താലും അണക്കെട്ട് പൊട്ടിയാð ഇവരാരും മരിക്കിñ എó് ചോദ്യത്തിന് ഉത്തരം തരേïത് ഇത്തരം വിവരമിñായ്മയെ പ്രോത്സാഹിപ്പിക്കുó കോണ്‍ഗ്രസ് നേതൃത്വമാണ്

ലോകത്തെ അറിയുക; ജനിമൃതികളെ അനുഭവിക്കുക..


കൊല്ലാന്‍ വന്നയാളെ പറ്റിച്ചു രക്ഷപ്പെട്ട് മരത്തിനു മുകളില്‍ കയറിക്കൂടിയ കഥാപാത്രത്തെ മരണം മരം വെട്ടി വീഴ്ത്തി കീഴ്പ്പെടുത്തുന്ന രംഗമുണ്ട് ബെര്‍ഗ്‌മാന്റെ സെവെന്‍‌ത് സീലില്‍. എന്നാല്‍ അയാളുടെ മരണം കാണുന്നതോടൊപ്പം തന്നെ മുറിഞ്ഞ മരത്തിന്റെ കുറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അണ്ണാന്‍ ചിലച്ചു കൊണ്ട് അതിശീഘ്രം ഓടുന്നു. മരണം എന്ന അനിവാര്യത ജീവിതത്തെ കീഴടക്കുമ്പോഴും ജീവന്‍ തുടര്‍ന്നും നിലനില്‍ക്കുന്നു.

ഷെറിയുടെ “ആദിമധ്യാന്ത”ത്തിലെ അവസാന രംഗം ഓര്‍മ്മയില്‍ കൊണ്ടുവന്ന ചില ചിന്തകളാണിവ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ചിത്രാന്ത്യത്തില്‍ പ്രസവത്തില്‍ മരിച്ചു പോയ വാവയുടെ കുഴിമാടത്തില്‍ മാന്തിയ ഏകന് ജീവനുള്ള ഒരു പൂമ്പാറ്റയെ കിട്ടുന്നു. അത് ഉയരങ്ങളിലേക്കു പറന്നു പറന്ന് ...

തെയ്യം കെട്ടിയാടുന്ന ദാസന്റെ മകനായ ഏകലവ്യന് (പ്രജിത്ത്) ചെവി കേള്‍ക്കില്ല. ഉപകരണത്തിന്റെ സഹായത്തോടെ അവന്‍ കേള്‍ക്കുന്ന സമയത്തു മാത്രമേ സ്വാഭാവികശബ്ദങ്ങള്‍ നമ്മളും കേള്‍ക്കുന്നുള്ളൂ. ഏറ്റവുമവസാനം നാടിനെ രക്ഷിക്കാന്‍ തെയ്യം കെട്ടിയാടി, പെറ്റു കിടക്കുന്ന അമ്മയേയും (സജിത മഠത്തില്‍) വാവയേയും കണാനുള്ള ആഗ്രഹത്തോടെ തിരിച്ചു വരുന്ന അവന്റെ ഉപകരണം പുഴയില്‍ നഷ്ടപ്പെടുന്നു. അതോടെ ശബ്ദത്തിന്റെ ലോകത്തേക്ക് പ്രവേശനം നഷ്ടപ്പെട്ട അവന്‍ വീട്ടില്‍ വന്നപ്പോള്‍ കാണുന്നത് വാവയുടെ ചലനമറ്റ ശരീരം.

സൂഫിയായ ഉപ്പാപ്പയുടെ (മാമുക്കോയ) തത്വശാസ്ത്രങ്ങള്‍ ചിത്രത്തില്‍ പ്രധാനമാണ്. “ലോകത്തില്‍ ഇന്നു വരെ ഒരൊറ്റ കുഞ്ഞു മാത്രമേ ജനിച്ചിട്ടുള്ളൂ. നമ്മള്‍ കാണുന്ന കുട്ടികളെല്ലാം സത്യത്തില്‍ ഒന്നു തന്നെ. ചില കാര്യങ്ങള്‍ അവരെ സന്തോഷിപ്പിക്കുന്നു, ചിലത് ദു:ഖിപ്പിക്കുന്നു.” “ജനനവും മരണവും, രാത്രിയും പകലും, സന്തോഷവും സങ്കടവും അനിവാര്യമായ തുടര്‍ച്ചകള്‍ തന്നെ.” “ഇത്രേം ചെറിയ മനുഷ്യന്റെയും ഒത്തിരി വലിയ ആനയുടെയും ഇത്തിരിപ്പോന്ന ഉറുമ്പിന്റെയും ഈച്ചയുടെയും ഒക്കെ ആത്മാവിന് ഒരേ വലിപ്പം.” ചെറുജീവികളുടെ മഖ്‌ബറകള്‍ക്കരികിലാണ് ഉപ്പാപ്പയുടെ വാസം. അവസാനം വാവയുടെ കുഴിമാടത്തില്‍ പൂമ്പാറ്റയെ ദര്‍ശിക്കുന്നതിന്റെയും ആധാരം ഇതു തന്നെ. മിക്കവാറും എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പുതിയ ആളുകള്‍ നിര്‍വ്വഹിച്ച ആദിമധ്യാന്തം പുതുമയാര്‍ന്ന ഒരനുഭവമായിത്തീര്‍ന്നു.

ഏകന്‍ എന്ന കുട്ടിയിലൂടെ നാം ലോകത്തെ അറിയുകയാണ്. ജനിമൃതികളെ അനുഭവിക്കുകയാണ്.

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി


തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. 

നേരത്തെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കിയിരുന്നു. അരുണ്‍കുമാര്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേടിയത് നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ഉപസമിതി കണ്ടെത്തി.

യോഗ്യതാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് അരുണ്‍കുമാര്‍ പി.എച്ച്.ഡി റജിസ്‌ട്രേഷന്‍ നേടിയതെന്ന് കണ്ടെത്തിയതായി ഉപസമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. ബയോ ഇന്‍ഫോമാറ്റിക്‌സ് (ജൈവ വിവര സാങ്കേതികവിദ്യ) വിഷയത്തിലാണ് അരുണ്‍കുമാര്‍ ഗവേഷണത്തിനു രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രധാന യോഗ്യത. എന്നാല്‍ അരുണ്‍കുമാറിന് ഒരു വര്‍ഷത്തെ പോലും അധ്യാപന പരിചയമില്ലെന്ന് ഉപസമിതി കണ്ടെത്തി. 

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേരത്തെ കേരള സര്‍വകലാശാല അസാധുവാക്കിയിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണം: സുപ്രീം കോടതി


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. ഉന്നതാധികാര സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി കേരളം പിന്‍വലിച്ചു.

അതേസമയം തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ കോടതി പരാമര്‍ശങ്ങള്‍ അനാവശ്യമായി ഉപയോഗിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ാഷ്ട്രീയ ലാഭത്തിനുവേണ്ടി സുപ്രീംകോടതിയെ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. കേരള മുഖ്യമന്ത്രി പരസ്യപ്രസ്താവന നടത്തുന്നത് വിലക്കണമെന്ന ഹര്‍ജി തമിഴ്‌നാട് പിന്‍വലിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഒരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് തമിഴ്‌നാടിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞിട്ടും തമിഴ്‌നാട് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സുപ്രീം കോടതി ചോദിച്ചു. കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കേസില്‍ തുടര്‍ നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു.

വളര്‍ത്തുനായ ജീവന്‍ത്യജിച്ചു കുടുംബം രക്ഷപ്പെട്ടു



കേളകം: ആറളം വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം തെങ്ങ് മറിച്ചിട്ട് വീട് തകര്‍ത്തു. ക്യാന്‍സര്‍ രോഗം ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന നടുവിലെ മുറിയില്‍ പ്രസാദിന്റെ വീടാണ് തകര്‍ന്നത്. അനുജന്‍ വിജയനും ഭാര്യയും രണ്ട് മക്കളും കാട്ടാനയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിലകപ്പെട്ട വളര്‍ത്തുനായയെ കുത്തികൊലപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കാര്‍ഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കലാം ഫോര്‍മുല


മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കലാം ഫോര്‍മുല

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോര്‍മുല. കേരളത്തിന് കൂടുതല്‍ വൈദ്യുതി, തമിഴ്‌നാടിന് കൂടുതല്‍ വെള്ളം, ഇരുസംസ്ഥാനങ്ങള്‍ക്കും പൊതുവായ അണയുടെ സംരക്ഷണം എന്ന ഫോര്‍മുലയില്‍ ഊന്നി പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കലാം നിര്‍ദേശിച്ചു.

പുതിയ ഡാം നിര്‍മിക്കുന്നതിന് പകരം നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ ഇപ്പോഴുള്ള അണയില്‍ 162 അടിയില്‍ അനുബന്ധഭിത്തി നിര്‍മിക്കണം. ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെ തമിഴ്‌നാടിന് കൂടുതല്‍ വെള്ളവും കേരളത്തിന് കൂടുതല്‍ വൈദ്യുതിയും ലഭിക്കും. അണയുടെ സംരക്ഷണവും ഉറപ്പാക്കാം.

നാട്ടിലുള്ള മുഴുവന്‍ അണക്കെട്ടുകളും പുതുതായി നിര്‍മിക്കുന്ന ഡാമുകളും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും കലാം ആവശ്യപ്പെട്ടു.

പൈപ്പ് പൊട്ടല്‍ ജീവിത താളം തെറ്റിക്കുന്നു



Posted on: 13-Dec-2011 06:57 AM
തിരു: കരകുളം പത്താംകല്ല് മുതല്‍ പേരൂര്‍ക്കട വരെ നിരന്തരമായ പൈപ്പ് പൊട്ടല്‍ ജനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരുവര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം തവണയാണ് ഈ പ്രദേശത്ത് കുടിവെള്ളപൈപ്പ് പൊട്ടിയത്. ജലമില്ലാതെ നരകയാതന അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ . അരുവിക്കര പ്ലാന്റില്‍നിന്നു നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് ഇതുവഴി മൂന്ന് പൈപ്പ് പോകുന്നുണ്ട്. രണ്ടെണ്ണം കാസ്റ്റ് അയണ്‍ നിര്‍മിതവും ഒന്ന് കോണ്‍ക്രീറ്റ് പൈപ്പുമാണ്. ഇതില്‍ കോണ്‍ക്രീറ്റ് പൈപ്പാണ് നിരന്തരം പൊട്ടുന്നത്. 15 വര്‍ഷംമുമ്പാണ് പൈപ്പ് ഇട്ടത്. ഇതിനിടെ, 60 തവണ പൊട്ടി. ഗുണനിലവാരം കുറഞ്ഞ പൈപ്പായതിനാല്‍ ജലത്തിന്റെ അമിതസമ്മര്‍ദം കാരണമാണ് പൈപ്പ് പൊട്ടുന്നത്. ഉടന്‍ അറ്റകുറ്റപ്പണിക്കായി ജലവിതരണം നിര്‍ത്തും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് ദിവസങ്ങള്‍ നീളുമ്പോള്‍ ജലമില്ലാതെ ജനം നട്ടംതിരിയും. നിരന്തരമായ പൈപ്പ് പൊട്ടലില്‍ ഗതികെട്ട് കഴിഞ്ഞദിവസം ജനം പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രി പൊട്ടിയ പൈപ്പിലെ തകരാര്‍ പരിഹരിക്കുന്നതിനു പകരം പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ തകരാര്‍ പരിഹരിച്ചശേഷം പുതിയ പൈപ്പുകള്‍ ഇടുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി.

താണ്ഡവമാടി ജലഭീകരന്‍



Posted on: 13-Dec-2011 06:57 AM
തിരു: മുല്ലപ്പെരിയാര്‍ പൊട്ടിയാലുള്ള ഭീകരതയെക്കുറിച്ച് ഇത്രനാളും കേട്ടറിഞ്ഞ അനുഭവമേ പുരവൂര്‍ക്കോണത്തുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രാത്രി തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിയൊഴുകിയപ്പോള്‍ "മുല്ലപ്പെരിയാര്‍ ഭീതി" എന്തെന്ന് പുരവൂര്‍ക്കോണത്തുകാരും നേരിട്ടറിഞ്ഞു. ഒരു പൈപ്പ്ലൈന്‍ പൊട്ടി കുത്തിയൊലിച്ചപ്പോള്‍ ജലഭീകരന്‍ താണ്ഡവമാടിയത് ഇങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്താകുമെന്നാണ് ഒരു നിമിഷം പ്രദേശവാസികള്‍ ചിന്തിച്ചത്. ജീവനും ഉടുതുണിയുമൊഴികെ എല്ലാം കവര്‍ന്നെടുത്ത് ജലഭീകരന്‍ അവരുടെ സര്‍വസ്വവും കിള്ളിയാറിലേക്ക് എടുത്തെറിയുകയായിരുന്നു. നാടൊന്നടങ്കം വിറങ്ങലിച്ചുപോയ നിമിഷങ്ങള്‍ . പുരവൂര്‍ക്കോണത്തെ നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കിക്കൊണ്ട് അരുവിക്കര ജലസംഭരണിയില്‍ നിന്നു നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ പൊട്ടിയൊഴുകിയത് ഞായറാഴ്ച രാത്രി പത്തരയോടെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുംമുമ്പ് എല്ലാം കുത്തിയൊലിച്ച് റോഡിനപ്പുറത്ത് കിള്ളിയാറില്‍ പതിച്ചു. വീടുകള്‍ക്ക് ഉള്ളിലൂടെയും ടെറസുകളിലൂടെയും കുതിച്ചെത്തിയ ജലപ്രവാഹത്തിനിടെ പുറത്തേക്കു പാഞ്ഞവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. ആശാരിവിളാകത്ത് വീട്ടില്‍ മോഹനന്‍ , പാറയില്‍ വീട്ടില്‍ മുരുകന്‍ , പാറയില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നടിഞ്ഞത്. സമീപത്തെ രാജേന്ദ്രന്‍ എന്ന ആളുടെ കടയ്ക്കും മുരളി എന്ന ആളുടെ വര്‍ക്ഷോപ്പിനും കേടുപറ്റി. ഇരുകാലും മുറിച്ച് കിടപ്പിലായിരുന്ന ഗോപാലകൃഷ്ണന്റെ ഭാര്യാപിതാവ് വിശ്വനാഥനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ജലപ്രവാഹത്തിനുള്ളിലൂടെ പുറത്തെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് അധികൃതര്‍ പമ്പിങ് നിര്‍ത്തിവച്ചത്. ഈ ഭാഗത്തെ ചോര്‍ച്ച സംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ ജല അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ കാട്ടിയ കുറ്റകരമായ അനാസ്ഥയാണ് ഇത്രയും വലിയ നഷ്ടത്തിലേക്ക് വഴിവച്ചത്.

വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം


തിരുവനന്തപുരം: പാരമ്പര്യത്തിന്റെ പ്രൗഢിയാര്‍ന്ന വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനമാണ് രാജഭരണകാലത്തെ നിര്‍മാണചാരുതയെ ഓര്‍മിപ്പിച്ചത്.

'അവസ്ഥാന്തരങ്ങള്‍' എന്ന പേരിലുള്ള ഫോട്ടോ പ്രദര്‍ശനത്തില്‍ രാജഭരണത്തിനുശേഷമുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെയും ഇരണിയല്‍ കൊട്ടാരത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. കാലം കൊട്ടാരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ജില്ലയിലെ 15-ഓളം ആര്‍ക്കിടെക്ടുകള്‍ എടുത്ത എഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച സമാപിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും മറ്റ് അനുബന്ധ ഉത്പന്നങ്ങളുടെയും പ്രദര്‍ശനമായ ഡിസൈന്‍ വേള്‍ഡിനോടനുബന്ധിച്ചാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്.

നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ല



തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാമത്തെ പൈപ്പ് പൊട്ടലും കഴിഞ്ഞതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ലാതെ ജനം വലഞ്ഞു. ആസ്​പത്രി കളിലും, സ്‌കൂളുകളിലും വെള്ളക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന ഭാഗങ്ങളില്‍ മൂന്ന് ദിവസമായി ഒരു തുള്ളിവെള്ളം ലഭിച്ചിട്ട്. ശനിയാഴ്ച അമ്പലംമുക്കിലും വെള്ളയമ്പലത്തും പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ചിരുന്നു. ഇത് ശരിയാക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി വഴയിലയിലും പൈപ്പ് പൊട്ടിയത്. ഇതോടെ നഗരവാസികളുടെ ദുരിതം ഇനിയും തുടരുമെന്ന് ഉറപ്പായി. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാരില്‍ പകുതിപ്പേര്‍ക്ക് പോലും തികയുന്നില്ല.

തൈക്കാട്, മേട്ടുക്കട, കണ്ണേറ്റുമുക്ക്, പാളയം, വഴുതയ്ക്കാട്, ലെനിന്‍ നഗര്‍, ജഗതി, ഈശ്വരവിലാസം, അമ്പലത്തറ, കമലേശ്വരം, പുളിമൂട്, മാഞ്ഞാലിക്കുളം, പേട്ട, കല്ലുംമൂട്, ഭഗത്‌സിങ് റോഡ്, സെക്രട്ടേറിയറ്റ്, സ്റ്റാച്യു, ജനറല്‍ ആസ്​പത്രി, കിഴക്കേകോട്ട, കവടിയാര്‍, പേരൂര്‍ക്കട, തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ ക്ഷാമമുണ്ടായത്. എന്നാല്‍ പാല്‍ക്കുളങ്ങര, ശ്രീകണേ്ഠശ്വരം, ആറ്റുകാല്‍ തുടങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ടായിരുന്നു.

പത്തുടാങ്കറുകള്‍ വെള്ളം എത്തിക്കാനായി ഏര്‍പ്പെടുത്തിയിരുന്നു. കോര്‍പ്പറേഷന്റെ രണ്ട്, വാട്ടര്‍ അതോറിറ്റിയുടെ മൂന്ന്, ഫയര്‍ഫോഴ്‌സ് ഒന്ന്, സ്വകാര്യ വാഹനങ്ങള്‍ നാല് എന്നിങ്ങനെയാണ് ടാങ്കറുകള്‍ ഏര്‍പ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് നിരവധി ഫോണുകളാണ് വന്നത്. തുടര്‍ന്ന് ആദ്യം ജനറല്‍ ആസ്​പത്രി, പേരൂര്‍ക്കട, തൈക്കാട് എന്നീ ആസ്​പത്രികളിലും ടാങ്കറുകളില്‍ വെള്ളമെത്തിച്ചു. സ്‌കൂളുകളിലും വെള്ളമെത്തിച്ചശേഷം ഉച്ചയോടെയാണ് നാട്ടുകാര്‍ക്ക് വെള്ളം കൊടുത്തു തുടങ്ങിയത്. രാവിലെ തന്നെ ബുക്ക് ചെയ്ത് കാത്തിരുന്ന പല റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും വൈകീട്ടായിട്ടും വെള്ളം കിട്ടിയിട്ടില്ല.

വെള്ളയമ്പലം ഒബ്‌സര്‍വേറ്ററിയിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് ഞായറാഴ്ച പൊട്ടിയത്. ഇതിനെ തുടര്‍ന്ന് തിരുമലയിലെ ജപ്പാന്‍ കുടിവെള്ള ടാങ്കില്‍ നിന്നും ഒബ്‌സര്‍വേറ്ററി ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതിനാലാണ് നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലെങ്കിലും വെള്ളം എത്തിയത്.