« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday 4 December 2011

കാക്കത്തമ്പുരാട്ടി കാട്ടിലെ മിമിക്രി താരം'

ആനറാഞ്ചി പക്ഷിയുടെ അടുത്തബന്ധുക്കളാണ്‌ കാക്കത്തമ്പുരാന്‍ അഥവാ കാക്കത്തമ്പുരാട്ടി. ഇംഗ്ലീഷ്: Grey( Ashy)Drongo ശാസ്ത്രീയനാമം: ഡൈക്രൂറസ് ല്യൂകോഫേയസ (Dicrurus leucophaeus) കേരളത്തില്‍ ഇതൊരു ദേശാടനക്കിളിയാണ്. ലിംഗവ്യത്യാസം എടുത്തുപറയാനില്ല. ആനറാഞ്ചിയേക്കാള്‍ ചെറിയ ശരീരമാണ്.


'കുയിലിനേയും മാനിനേയും മയിലിനേയും അത് സുന്ദരമായി അനുകരിക്കും. സ്വന്തം ശബ്ദം എന്താണെന്ന്് അതിനു പോലും അറിയില്ല'. 


തെക്കേ ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മലനിരകള്‍ മുതല്‍ തെക്ക് കിഴക്ക് ചൈനഇന്തോനേഷ്യ എന്നിവടങ്ങളില്‍  ഈ പക്ഷികളെ കാണപ്പെടുന്നു. ഇതിന്റെ പ്രചനനം പ്രധാനമായും ഹിമാലയൻ വനനിരകളിലാണ്. കുടാതെ ഇത് കാലാവസ്ഥ വ്യതിയായനമനുസരിച്ച് ഇന്ത്യയുടെ തെക്ക് ഭാഗങ്ങളിലേക്കും, ശ്രീലങ്കയിലേക്കും ദേശാടനം നടത്താറുണ്ട്.

ഈ പക്ഷി വിഭാഗം സാധാരണയായി മലനിരകളിലെ വനങ്ങളില്‍ കാണപ്പെടുന്നു. ഇതിന്റെ ഒരു കൂട്ടില്‍ സാധാരണ മൂന്നോ, നാലോ മുട്ടകള്‍ ഒന്നിച്ച് ഇടുന്നു. ഈ വിഭാഗത്തിലെ പക്ഷികള്‍ മറ്റു ജീവികളെ അധികം ഭയമില്ലാതെ സഞ്ചരിക്കുന്ന ഇനമാണ്. സാധാരണ നീളം ശരാശരി 29 സെ.മി ഉണ്ടാവും. ഭയമില്ലാത്ത വർഗ്ഗത്തില്‍ പെടുന്ന പക്ഷി ആയതു കൊണ്ട്, ഇത് അതിന്റെ കൂടൂകള്‍ ആക്രമിക്കുന്ന ഇതിന്റെ വർഗ്ഗത്തില്‍ തന്നെയുള്ള മറ്റ് വലിയ പക്ഷികളെ ഇത് ആക്രമിക്കാറുമുണ്ട്.
പ്രായപൂർത്തിയായ കാക്കത്തമ്പുരാൻ പക്ഷി, ഇരുണ്ട് ചാര നിറത്തില്‍ കാണപ്പെടുന്നു. ഇതിന്റെ വാല്‍ നല്ല നീളത്തിലാണ്. ചിറകുകള്‍ ചാ‍ര നിറത്തിന്റെ വകഭേദങ്ങള്‍ നിറഞ്ഞതാണ്. ചില വർഗ്ഗങ്ങളില്‍ വെളുത്ത് തൂവലുകള്‍ ഇടവിട്ട് കാണാറുണ്ട്. ഇതിന്റെ കാലുകള്‍ ചെറുതാണ്.

0 comments:

Post a Comment