« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 29 November 2011

മരപ്പണിക്കാരന്റെ പ്രവചനങ്ങള്‍



ഭൂകമ്പങ്ങള്‍ മിക്കവയും പ്രവചിക്കാന്‍ ശിവനുണ്ണിക്കു കഴിയുന്നു. ജപ്പാനിലുണ്ടായ വന്‍ ഭൂകമ്പങ്ങള്‍ മുതല്‍ ഏറ്റവും ഒടുവിലുണ്ടായ ഇടുക്കിയിലെ ഭൂകമ്പം വരെ പ്രവചിക്കുന്നത് പത്താം ക്ളാസ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത കോഴിക്കോട് അരക്കിണര്‍ തൊടുകപ്പാടം പുളിശ്ശേരി വീട്ടില്‍ പി. ശിവനുണ്ണി എന്ന മരപ്പണിക്കാരനാണ്.

നവംബര്‍ 24ന് രാവിലെ എട്ടിനും പതിനൊന്നിനും ഇടയില്‍ ഈരാറ്റുപേട്ട പ്രഭവകേന്ദ്രമായി ഭൂകമ്പമുണ്ടാകുമെന്നു ശിവനുണ്ണി പ്രവചിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പക്ഷേ 48 മണിക്കൂറിനകം തന്നെ 26ന് പുലര്‍ച്ചെ 3.15ന് ഭൂചലനമുണ്ടായത് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി.

ഭൂകമ്പത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത് എപ്പോഴായിരുന്നു?

ഏകദേശം 5 വര്‍ഷം മുന്‍പാണ്. മഴക്കാലത്ത് മരപ്പണി കുറവായ സമയത്ത് വെറും നേരംപോക്കിനായി മാത്രം തുടങ്ങിയതാണ്. മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്ത് ഭൂമിയുടെ അടിയില്‍ നിന്ന് ധാരാളം കുമിളകള്‍ പൊന്തിവന്നു. അതേ ദിവസം തന്നെയാണ് ഇന്തൊനീഷ്യയില്‍ ഭൂകമ്പമുണ്ടായത്. പിന്നെ ക്രമേണ വിശ്രമത്തിനിടെ ആകാശനിരീക്ഷണമായി. ആ നിരീക്ഷണങ്ങള്‍ കോസ്മിക് രശ്മികളെക്കുറിച്ചുള്ള പഠനത്തില്‍ എത്തിച്ചു. പുസ്തകങ്ങളും ഇന്റര്‍നെറ്റും ധാരാളം വിവരം തന്നു.

ഭൂകമ്പങ്ങള്‍ക്കുള്ള പ്രധാന കാരണമെന്താണെന്നുള്ളതാണ് താങ്കളുടെ കണ്ടെത്തലില്‍ പറയാനുള്ളത്?

സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയെപ്പോലെ തന്നെ ഭൂകമ്പത്തെയും മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്നതാണ് എനിക്കു പറയാനുള്ളത്. ഭൂമിയും കോസ്മിക് രശ്മികവും തമ്മിലുള്ള അകലം കുറയുമ്പോഴാണ് ഭൂകമ്പത്തിന് സാധ്യത കൂടുന്നത്. കോസ്മിക് രശ്മികളുടെ സഞ്ചാരപഥം കൃത്യമായി കണ്ടെത്താനായാല്‍ ഭൂകമ്പസാധ്യതയുള്ള സ്ഥലവും സമയവും പ്രവചിക്കാനാവും.

കൃത്യമായി പ്രവചിക്കാനാവുമോ?

കിറുകൃത്യമായി പ്രവചിക്കാനാവുമെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ഇതു ജ്യോതിഷമല്ല. ശാസ്ത്രമാണ്. ആധികാരികമായി പറയാന്‍ മാത്രം ഞാന്‍ ആളല്ല. പത്താം ക്ളാസ് പോലും പൂര്‍ത്തിയാക്കാത്ത ഒരു വെറും മരപ്പണിക്കാരന്‍.

പ്രവചിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

പുസ്തകത്തില്‍ വരച്ചും കണക്കുകൂട്ടിയുമാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. ഇതിനു പോരായ്മകളുണ്ട്. ഇതു പരിഹരിക്കാന്‍ നല്ലൊരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടാക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഈ ബലഹീനതകള്‍ ഒഴിവാക്കാം.

ഇനിയും ഭൂമി കുലുങ്ങുമോ എന്ന ഭീതിയിലാണ് കേരളത്തിലെ ജനങ്ങള്‍. പ്രത്യേകിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംഭവിച്ച സാഹചര്യത്തില്‍.

നവംബര്‍ 24 മുതല്‍ ഡിസംബര്‍ 9 വരെയുള്ള കാലയളവില്‍ ചെറിയ ചലനത്തിനു സാധ്യത കാണുന്നുണ്ട്. തീവ്രത മൂന്നില്‍ താഴെ മാത്രമായിരിക്കും. ചിലപ്പോള്‍ ഒരു മുഴക്കം മാത്രമാവും. മുല്ലപ്പെരിയാറില്‍ ഭയക്കാന്‍ മാത്രമുള്ള ഭീഷണി കാണുന്നില്ല. ഭൂമിയും കോസ്മിക് രശ്മികളും തമ്മിലുള്ള അകലം കൂടി വരികയാണ്. ആറു മാസത്തേക്ക് ശക്തമായ ഭൂചലന സാധ്യത കാണുന്നില്ല. ആറു മാസം കഴിഞ്ഞാല്‍ വീണ്ടും രശ്മികള്‍ ഭൂമിയോട് അടുത്തു വരുന്ന സമയമാണ്.
Courtesy: Malayala Manorama 

0 comments:

Post a Comment