'അവസ്ഥാന്തരങ്ങള്‍' എന്ന പേരിലുള്ള ഫോട്ടോ പ്രദര്‍ശനത്തില്‍ രാജഭരണത്തിനുശേഷമുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെയും ഇരണിയല്‍ കൊട്ടാരത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. കാലം കൊട്ടാരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ജില്ലയിലെ 15-ഓളം ആര്‍ക്കിടെക്ടുകള്‍ എടുത്ത എഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച സമാപിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും മറ്റ് അനുബന്ധ ഉത്പന്നങ്ങളുടെയും പ്രദര്‍ശനമായ ഡിസൈന്‍ വേള്‍ഡിനോടനുബന്ധിച്ചാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്.



