കേളകം: ആറളം വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം തെങ്ങ് മറിച്ചിട്ട് വീട് തകര്‍ത്തു. ക്യാന്‍സര്‍ രോഗം ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന നടുവിലെ മുറിയില്‍ പ്രസാദിന്റെ വീടാണ് തകര്‍ന്നത്. അനുജന്‍ വിജയനും ഭാര്യയും രണ്ട് മക്കളും കാട്ടാനയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിലകപ്പെട്ട വളര്‍ത്തുനായയെ കുത്തികൊലപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കാര്‍ഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.
|
0 comments:
Post a Comment