« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Saturday, 3 December 2011

മട്ടുപ്പാവ് കൃഷി; സൗജന്യ പച്ചക്കറി കിറ്റ് വിതരണം


തിരുവനന്തപുരം: ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെയും കാര്‍ഷിക കര്‍മ്മസേനയുടെയും നേതൃത്വത്തില്‍ കുടപ്പനക്കുന്ന് ദര്‍ശന്‍ നഗറില്‍ സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. കാര്‍ഷിക കര്‍മസേന സെക്രട്ടറി ആര്‍. അജയന്‍, അസോസിയേഷന്‍ സെക്രട്ടറി സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മട്ടുപ്പാവ് കൃഷിക്കായുള്ള പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

0 comments:

Post a Comment