« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Showing posts with label Tour. Show all posts
Showing posts with label Tour. Show all posts

Tuesday, 6 December 2011

TBGRI’s open house for public


HIRUVANANTHAPURAM: The Tropical Botanic Garden and Research Institute(TBGRI), Palode, here will organise an open house for the public in its campus from December 6 to 10.  The open house will provide the public an opportunity to know the research activities at the institute.
The botanic garden will remain open for the public during these days. The garden is one of the largest conservatory gardens in Asia with over 50,000 plants belonging to 3,500 species. Speaker G Karthikeyan will officially rename the institute as Jawaharlal Nehru Tropical Botanical Garden at the inaugural function.
Addressing mediapersons here on Saturday, director of the institute P G Latha said that the aim of the initiative was to create awareness among the public on the institute’s activities.
Visitors can also buy a variety of plant species ranging from flower plants, including rare orchids, to tissue culture plantains at subsidised rates.   “Around 15 stalls featuring all aspects of plant research will be set up at the open house. All schools and colleges in the southern districts have been invited to make use of the opportunity,” Latha said.   The formal inauguration of the programme will be held on December 7. Speaker G Karthikeyan will inaugurate the programme at 3 p.m.  A Sampath MP and Koliyakode Krishnan Nair MLA will be the guest of honours. NABARD chief general manager K C Shashidhar will deliver the key-note address. 





CLICK THE IMAGE TO WATCH A VIDEO OF TBGRI AND HAVE A VISIT.......SURE YOU WILL ENJOY....

Sunday, 4 December 2011

മഠവൂര്‍പാറ ഗുഹാക്ഷേത്രം


ചരിത്രം

തിരുവിതാംകൂര്‍ ബന്ധം
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ ഭരണകാലത്ത് ചെമ്പഴന്തിപിള്ളമാരെ ഉന്മൂലനം ചെയ്യുന്നതിനായി മഹാരാജാവ് സൈന്യസമേതം മഠവൂര്‍‍പാറയില്‍ തമ്പടിച്ചിരുന്നതായും അതിന് സഹായമായി വര്‍ത്തിച്ച കളരികുറുപ്പായ പള്ളിക്കല്‍ കുടുംബക്കാരായ പോത്തുകാട്ടില്‍ (പോത്തന്‍കോട്) ശ്രീകൃഷ്ണകുറുപ്പിന് ആയിരം പറ നിലവും ആയിരം ഏക്കര്‍ കരഭൂമിയും കരമൊഴിവായി കൊടുത്തതായും കേട്ടറിവുണ്ട്.
ചെങ്കോട്ടുകോണം ശ്രീരാമാദാസമഠം ആണ് മഠവൂര്‍‍പാറ ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ നടത്തുന്നത്.
പുരാവസ്തുവകുപ്പ്
1975?-ല്‍ ക്ഷേത്രവും പാറയും പരിസരവും അടങ്ങുന്ന പ്രദേശം കേരള സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇപ്പോള്‍ ഈ പ്രദേശം കമ്പിവേലി കെട്ടി സംരക്ഷിക്കുന്നു. പുരാവസ്തു ജീവനക്കാരുടെ സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഐതീഹ്യവും വിശ്വാസവും

ശിവഗംഗ
പണ്ടുകാലത്ത് ഈ സ്ഥലത്ത് ധാരാളം വാനരന്മാര്‍ ഉണ്ടായിരുന്നു. പാറയുടെ മുകളില്‍ കയറിയാല്‍ ശിവലിംഗത്തിന്‍റെ നേര്‍മുകളിലായി ഒരു ചെറിയ സുഷിരം കാണാം. ആ സുഷിരത്തില്‍കൂടി എല്ലായ്പോഴും, പ്രത്യേകിച്ച് ഉച്ചയ്ക്കും സന്ധ്യാസമയത്തും വാനരക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം കിട്ടാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ പിന്നീട് മാറി വന്ന ചില നിയമങ്ങളാല്‍ ഇവിടെയുണ്ടായിരുന്ന വാനരന്മാരെ ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള തിരിചെറ്റൂര്‍ വനത്തിലേക്ക് മാറ്റി. അതിന് ശേഷം ഈ സുഷിരത്തിലൂടെ വെള്ളം പ്രവഹിചിട്ടില്ല എന്ന് പറയപ്പെടുന്നു. ഇപ്പോഴും ക്ഷേത്രപരിസരത്ത്‌ ഒന്നുരണ്ടു വാനരന്മാരെ നിത്യവും കാണാം.
ഈ ജലസ്രോതസ് ഗംഗയാണ് എന്ന് വിശ്വസിക്കുന്നു. ഈ സുഷിരം അടഞ്ഞുപോയെങ്കിലും ഇപ്പോഴും അതിന്‍റെ സ്രോതസുണ്ട്. അത് ശിവഗംഗ എന്ന് അറിയപ്പെടുന്നു. ശിവരാത്രി ദിവസം ധാരക്കുള്ള ജലം ഇവിടെനിന്നും സംഭരിക്കുകയാണ് പതിവ്; അത് ഇപ്പോഴും തുടരുന്നു.
പൊന്നുംപത്തായം
ക്ഷേത്രം സ്ഥിതിചെയ്യുന്ന പാറയുടെ ഒരു വശത്ത് പൊന്നുംപത്തായം കാണാം. മഹാദേവനെ മനസ്സുനൊന്തു പ്രാര്‍ത്ഥിച്ചാല്‍ വിവാഹ ആവശ്യങ്ങള്‍ക്ക് പൊന്നു കിട്ടും എന്നാണ് വിശ്വാസം. ഒരു തൂശനിലയില്‍ വിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ചു മഹാദേവനെ പ്രാര്‍ത്ഥിച്ചു തിരിഞ്ഞുനിന്നാല്‍ പൊന്നു കിട്ടും എന്നാണ് വിശ്വാസം. അടിയന്തിരാവശ്യം കഴിഞ്ഞു അവിടെ തന്നെ തിരികെ സമര്‍പ്പിച്ചു തിരിഞ്ഞു നോക്കാതെ വേഗം മടങ്ങണം.
ഒരിക്കല്‍ ഒരു അമ്മയും മകളും പ്രാര്‍ത്ഥിച്ചശേഷം ഒളിച്ചിരുന്നു. പൊന്നു വയ്ക്കുന്നത് കണ്ടപ്പോള്‍ ‘കണ്ടേ കണ്ടേ’ എന്നുറക്കെ പറയുകയും ഭഗവല്‍കോപം നിമിത്തം പാറയായി തീര്‍ന്നു. അതിന് ശേഷം ആര്‍ക്കും ഈ ഫലം കിട്ടിയിട്ടില്ല എന്ന് ഐതീഹ്യം.
ശിലാപീഠം
ഗംഗാസ്രോതസ്സിനു സമീപം പൂര്‍വികകാലത്തു യോഗിവര്യന്മാര്‍ തപസ്സിരിക്കാന്‍ ഉപയോഗിച്ച ശിലാപീഠം കാണാം. ശ്രീ പരമഭട്ടാര ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ശ്രീരാമദാസ ആശ്രമ ആചാര്യന്‍ നീലകണ്‌ഠഗുരുപാദരും ഇവിടെ തപസ്സനുഷ്ടിച്ചിട്ടുണ്ട് എന്ന് പ്രായം ചെന്ന ഭക്തര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

ശിലാവാതില്‍

ശിവലിംഗപ്രതിഷ്ഠയുടെ പുറകുഭാഗത്ത്‌ ഉള്ളിലായി മറ്റൊരു ഗുഹ കൂടിയുണ്ടെന്നും അതിലേക്ക് കടക്കുവാനായി ഒരു ശിലാവാതില്‍ ഉണ്ടെന്നും, അത് തുറക്കുവാനും അടക്കുവാനും ചിലയിനം പച്ചിലകള്‍ ഉപയോഗിച്ചിരുന്നതായും കേട്ടുകേള്‍വിയുണ്ട്. ആ ഗുഹയില്‍ പതിനെട്ടു യോഗിവര്യന്മാരുടെ നിത്യസാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നും ഐതീഹ്യം ഉണ്ട്.

പ്രകൃതി ആസ്വാദനം

ഭീമാകാരമായ ഒരു പാറയെ തുരന്നാണ് മഠവൂര്‍‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഭക്തര്‍ക്ക്‌ ഈ പാറയുടെ മുകളില്‍ കയറാം. പാറയുടെ മുകളില്‍ നിന്നാല്‍ ദൂരെയുള്ള ടെക്നോപാര്‍ക്കും വിക്രം സാരാഭായി സ്പേസ് സെന്ററും കാണാം.
പാറയുടെ മുകളില്‍ എപ്പോഴും നല്ല കാറ്റാണ്. രാവിലെ 10 മണിക്ക് മുന്‍പും വൈകിട്ട് 4 മണിക്ക് ശേഷവും ചൂട് കുറഞ്ഞ സമയത്തു ഇവിടെ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സമയമാണ്. ക്യാമറയും വീഡിയോയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അനുവദനീയമാണ്.
ഭക്തന്മാരോടും സന്ദര്‍ശകരോടും ഒരു അഭ്യര്‍ഥന: ദയവായി പാറയില്‍ എഴുതരുത്. പ്രകൃതി ദത്തമായ ഈ പാറയെ അങ്ങനെ അവശേഷിപ്പിക്കുക!

പ്രകൃതി ആസ്വാദനം

ഭീമാകാരമായ ഒരു പാറയെ തുരന്നാണ് മഠവൂര്‍‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഭക്തര്‍ക്ക്‌ ഈ പാറയുടെ മുകളില്‍ കയറാം. പാറയുടെ മുകളില്‍ നിന്നാല്‍ ദൂരെയുള്ള ടെക്നോപാര്‍ക്കും വിക്രം സാരാഭായി സ്പേസ് സെന്ററും കാണാം.
പാറയുടെ മുകളില്‍ എപ്പോഴും നല്ല കാറ്റാണ്. രാവിലെ 10 മണിക്ക് മുന്‍പും വൈകിട്ട് 4 മണിക്ക് ശേഷവും ചൂട് കുറഞ്ഞ സമയത്തു ഇവിടെ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സമയമാണ്. ക്യാമറയും വീഡിയോയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അനുവദനീയമാണ്.
ഭക്തന്മാരോടും സന്ദര്‍ശകരോടും ഒരു അഭ്യര്‍ഥന: ദയവായി പാറയില്‍ എഴുതരുത്. പ്രകൃതി ദത്തമായ ഈ പാറയെ അങ്ങനെ അവശേഷിപ്പിക്കുക!

എങ്ങനെ എത്തിച്ചേരാം

തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം – പോത്തന്‍കോട് റൂട്ടില്‍ ശാസ്തവട്ടം എന്ന സ്ഥലത്താണ് മഠവൂര്‍‍പാറ ശ്രീ മഹാദേവ ക്ഷേത്രം. ശാസ്തവട്ടം ബസ്സ്സ്റ്റോപ്പില്‍ നിന്നും നേരെ കിഴക്ക് വശത്തായി മഠവൂര്‍‍പാറ കാണാം.
തിരുവനന്തപുരം സിറ്റിയില്‍ നിന്നും വരുന്നവര്‍ ശ്രീകാര്യത്ത് എത്തി പോത്തന്‍കോട് റൂട്ടില്‍ 6 കിലോമീറ്റര്‍ യാത്ര ചെയ്തു ശാസ്തവട്ടത്തു എത്താം.
പോത്തന്‍കോട് ഭാഗത്ത് നിന്നും വരുന്നവര്‍ ശ്രീകാര്യം റൂട്ടില്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചു ശാസ്തവട്ടത്തു എത്താം.
കഴക്കൂട്ടത്ത് നിന്നും വരുന്നവര്‍ കാര്യവട്ടം ജംഗ്ഷനില്‍ തിരിഞ്ഞു തുണ്ടത്തില്‍, ചെങ്കോട്ടുകോണം വഴി ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചു ശാസ്തവട്ടത്തു എത്താം.


Steps leading to the cave
Final flight of steps. The temple can be seen on top left.
Inscriptions on the front wall. Can anybody decode this?
A stone lamp: seems to be recently refurbished.
The temple door.
A view below
A poster in the mandap
"Kerala govt. Archaeological Dept. Madavoor Paara ancient cave Temple. Protected heritage site. "




അമ്മച്ചിപ്ലാവ് രക്ഷകനെ തേടുന്നു




നെയ്യാറ്റിന്‍കര: മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ ശത്രുക്കളില്‍ നിന്ന് രക്ഷിച്ച 'അമ്മച്ചിപ്ലാവ്' കാലപ്പഴക്കത്തില്‍ ചുവടുമാത്രമായി ചെറുതായി. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ട് പഴക്കമുള്ള അമ്മച്ചിപ്ലാവ് രക്ഷകനെ തേടുകയാണ്.
നിറമുള്ള മുത്തശ്ശിക്കഥയുടെ പരിവേഷമാണ് അമ്മച്ചിപ്ലാവിനുള്ളത്. എട്ടുവീട്ടില്‍ പിള്ളമാരുടെ ശത്രുവൃന്ദത്തില്‍ നിന്ന് രക്ഷതേടാന്‍ മാര്‍ത്താണ്ഡവര്‍മ പ്ലാവിന്റെ പോട്ടില്‍ കയറി ഒളിച്ചുവെന്നാണ് ചരിത്രം. മഹാരാജാവിന് മരപ്പൊത്തിലേക്കുള്ള വഴികാട്ടാന്‍ ഭ്രാന്തന്‍ ചാന്നാന്‍ എന്ന വഴിപോക്കന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുവത്രെ. രാജാവിനെക്കാണാതെ ശത്രുസേന മറുവഴിക്ക് പോയി. പ്രാണരക്ഷയ്ക്കുള്ള ഉപകാരാര്‍ഥം മഹാരാജാവ് പിന്നീട് നെയ്യാറ്റിന്‍കരയില്‍ ഇന്നുകാണുന്നിടത്ത് ക്ഷേത്രം നിര്‍മിച്ചുവെന്നാണ് ഐതിഹ്യം. തൃപ്പടിദാനത്തിന് പിന്നാലെ 1757ല്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയതായി ചരിത്രരേഖയുണ്ട്. സി.വിയുടെ 'മാര്‍ത്താണ്ഡവര്‍മ'യിലൂടെയാണ് അമ്മച്ചിപ്ലാവ് പില്‍ക്കാലത്ത് പ്രചാരം നേടിയത്. പ്ലാവിന്റെ വയസ്സും ചരിത്രപ്പഴമയും അമ്മച്ചിപ്ലാവെന്ന പേര് ചേര്‍ത്തു. പ്ലാവിന്റെ പഴക്കം കാണാന്‍ മറുനാട്ടില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
ക്ഷേത്രത്തിനു മുന്നില്‍ പ്രദക്ഷിണവഴിയോടു ചേര്‍ന്നാണ് പ്ലാവിന്റെ അവശിഷ്ടം നില്‍ക്കുന്നത്. പത്ത് അടിയോളം ഉയരത്തില്‍ പ്ലാവിന്റെ ചുവടും പൊള്ളയായ ഉള്‍ഭാഗവും കാണാം. ചുവട്ടില്‍ തറകെട്ടിയുയര്‍ത്തിയും മുകളില്‍ ഓടുമേഞ്ഞും പ്ലാവിനെ നിലനിര്‍ത്തിയിട്ടുണ്ട്. വ്യക്തമായ ചരിത്രരേഖയൊന്നുമില്ലാത്ത നിലയില്‍ പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകപ്പട്ടികയില്‍ അമ്മച്ചിപ്ലാവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 1965 ല്‍ വകുപ്പ് ഇടപെട്ട് പ്ലാവിനെ സംരക്ഷിച്ചിരുന്നു. പിന്നീട് ഇതിന് മാറ്റം വന്നു. ഇപ്പോള്‍ പ്ലാവിന്റെ ജൈവാവശിഷ്ടത്തില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സംരക്ഷണം നടത്തുന്നതായി പുരാവസ്തുവകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടുമാസം മുന്‍പ് പ്ലാവില്‍ രാസപ്രക്രിയ നടത്തിയിരുന്നു. എന്നാല്‍ അന്തരീക്ഷഈര്‍പ്പവും പൊടിയും പ്ലാവിന്റെ ജൈവാവശിഷ്ടത്തിന് ദോഷമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല. ചരിത്രത്തിനപ്പുറം വിശ്വാസത്തിന്റെയും മുത്തശ്ശിക്കഥയുടെയും ഭാഗമായ അമ്മച്ചിപ്ലാവിന്റെ അവശിഷ്ടം ചരിത്രസ്മാരകമായി അറിയിക്കണമെന്നും മറ്റ് സംരക്ഷണമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ഭക്തരും നാട്ടുകാരും ആവശ്യപ്പെടുന്നു. 

ബോണക്കാട്.



തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ ബോണക്കാട്.വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം.പൊന്മുടിക്കടുത്തായി‌ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ്‌ പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.

അഗസ്ത്യമല


അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളംതമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനൽവേലി കന്യാകുമാരി എന്നീ ജില്ലകളിലും,കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.

അഗസ്ത്യകൂടത്തിലെ മരുന്നുചെടികളും വേരുകളും

മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻ‌മുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.


എങ്ങനെ അഗസ്ത്യകൂടത്തിൽ എത്താം

അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സം‌രക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്.
  • ബോണക്കാട് തേയിലത്തോട്ടങ്ങൾ തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ്. ഇവിടെനിന്നും മലകയറിത്തുടങ്ങാം.
  • നെയ്യാർ ഡാം തിരുവനന്തപുരത്തിനിന്നും 32 കി.മീ. അകലെയാണ്.

തിരിച്ചിട്ടപ്പാറ



നെടുമങ്ങാട് പട്ടണത്തില്‍ നിന്നും 3 കി.മി മാറി വേങ്കവിളയില്‍ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്‌ തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂര്‍. നെടുമങ്ങാട്- വെമ്പായം റോഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്‌. ഈ പാറയ്ക്ക് മുകളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.

ഐതിഹ്യം

രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീര്‍ക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാന്‍ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവില്‍ അബദ്ധം മനസ്സിലായ ഹനുമാന്‍, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.