ചരിത്രം
തിരുവിതാംകൂര്‍ ബന്ധം
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ ഭരണകാലത്ത് ചെമ്പഴന്തിപിള്ളമാരെ ഉന്മൂലനം ചെയ്യുന്നതിനായി മഹാരാജാവ് സൈന്യസമേതം മഠവൂര്‍പാറയില്‍ തമ്പടിച്ചിരുന്നതായും അതിന് സഹായമായി വര്‍ത്തിച്ച കളരികുറുപ്പായ പള്ളിക്കല്‍ കുടുംബക്കാരായ പോത്തുകാട്ടില്‍ (പോത്തന്‍കോട്) ശ്രീകൃഷ്ണകുറുപ്പിന് ആയിരം പറ നിലവും ആയിരം ഏക്കര്‍ കരഭൂമിയും കരമൊഴിവായി കൊടുത്തതായും കേട്ടറിവുണ്ട്.
ചെങ്കോട്ടുകോണം ശ്രീരാമാദാസമഠം ആണ് മഠവൂര്‍പാറ ക്ഷേത്രത്തിലെ ഭരണകാര്യങ്ങള്‍ നടത്തുന്നത്.
പുരാവസ്തുവകുപ്പ്
1975?-ല്‍ ക്ഷേത്രവും പാറയും പരിസരവും അടങ്ങുന്ന പ്രദേശം കേരള സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ഇപ്പോള്‍ ഈ പ്രദേശം കമ്പിവേലി കെട്ടി സംരക്ഷിക്കുന്നു. പുരാവസ്തു ജീവനക്കാരുടെ സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐതീഹ്യവും വിശ്വാസവും
ശിവഗംഗ
പണ്ടുകാലത്ത് ഈ സ്ഥലത്ത് ധാരാളം വാനരന്മാര്‍ ഉണ്ടായിരുന്നു. പാറയുടെ മുകളില്‍ കയറിയാല്‍ ശിവലിംഗത്തിന്‍റെ നേര്‍മുകളിലായി ഒരു ചെറിയ സുഷിരം കാണാം. ആ സുഷിരത്തില്‍കൂടി എല്ലായ്പോഴും, പ്രത്യേകിച്ച് ഉച്ചയ്ക്കും സന്ധ്യാസമയത്തും വാനരക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം കിട്ടാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ പിന്നീട് മാറി വന്ന ചില നിയമങ്ങളാല്‍ ഇവിടെയുണ്ടായിരുന്ന വാനരന്മാരെ ഏകദേശം ഇരുപത് കിലോമീറ്റര്‍ അകലെയുള്ള തിരിചെറ്റൂര്‍ വനത്തിലേക്ക് മാറ്റി. അതിന് ശേഷം ഈ സുഷിരത്തിലൂടെ വെള്ളം പ്രവഹിചിട്ടില്ല എന്ന് പറയപ്പെടുന്നു. ഇപ്പോഴും ക്ഷേത്രപരിസരത്ത് ഒന്നുരണ്ടു വാനരന്മാരെ നിത്യവും കാണാം.
ഈ ജലസ്രോതസ് ഗംഗയാണ് എന്ന് വിശ്വസിക്കുന്നു. ഈ സുഷിരം അടഞ്ഞുപോയെങ്കിലും ഇപ്പോഴും അതിന്‍റെ സ്രോതസുണ്ട്. അത് ശിവഗംഗ എന്ന് അറിയപ്പെടുന്നു. ശിവരാത്രി ദിവസം ധാരക്കുള്ള ജലം ഇവിടെനിന്നും സംഭരിക്കുകയാണ് പതിവ്; അത് ഇപ്പോഴും തുടരുന്നു.
പൊന്നുംപത്തായം
ക്ഷേത്രം സ്ഥിതിചെയ്യുന്ന പാറയുടെ ഒരു വശത്ത് പൊന്നുംപത്തായം കാണാം. മഹാദേവനെ മനസ്സുനൊന്തു പ്രാര്‍ത്ഥിച്ചാല്‍ വിവാഹ ആവശ്യങ്ങള്‍ക്ക് പൊന്നു കിട്ടും എന്നാണ് വിശ്വാസം. ഒരു തൂശനിലയില്‍ വിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ചു മഹാദേവനെ പ്രാര്‍ത്ഥിച്ചു തിരിഞ്ഞുനിന്നാല്‍ പൊന്നു കിട്ടും എന്നാണ് വിശ്വാസം. അടിയന്തിരാവശ്യം കഴിഞ്ഞു അവിടെ തന്നെ തിരികെ സമര്‍പ്പിച്ചു തിരിഞ്ഞു നോക്കാതെ വേഗം മടങ്ങണം.
ഒരിക്കല്‍ ഒരു അമ്മയും മകളും പ്രാര്‍ത്ഥിച്ചശേഷം ഒളിച്ചിരുന്നു. പൊന്നു വയ്ക്കുന്നത് കണ്ടപ്പോള്‍ ‘കണ്ടേ കണ്ടേ’ എന്നുറക്കെ പറയുകയും ഭഗവല്‍കോപം നിമിത്തം പാറയായി തീര്‍ന്നു. അതിന് ശേഷം ആര്‍ക്കും ഈ ഫലം കിട്ടിയിട്ടില്ല എന്ന് ഐതീഹ്യം.
ശിലാപീഠം
ഗംഗാസ്രോതസ്സിനു സമീപം പൂര്‍വികകാലത്തു യോഗിവര്യന്മാര്‍ തപസ്സിരിക്കാന്‍ ഉപയോഗിച്ച ശിലാപീഠം കാണാം. ശ്രീ പരമഭട്ടാര ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ശ്രീരാമദാസ ആശ്രമ ആചാര്യന്‍
നീലകണ്‌ഠഗുരുപാദരും ഇവിടെ തപസ്സനുഷ്ടിച്ചിട്ടുണ്ട് എന്ന് പ്രായം ചെന്ന ഭക്തര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ശിലാവാതില്‍
ശിവലിംഗപ്രതിഷ്ഠയുടെ പുറകുഭാഗത്ത് ഉള്ളിലായി മറ്റൊരു ഗുഹ കൂടിയുണ്ടെന്നും അതിലേക്ക് കടക്കുവാനായി ഒരു ശിലാവാതില്‍ ഉണ്ടെന്നും, അത് തുറക്കുവാനും അടക്കുവാനും ചിലയിനം പച്ചിലകള്‍ ഉപയോഗിച്ചിരുന്നതായും കേട്ടുകേള്‍വിയുണ്ട്. ആ ഗുഹയില്‍ പതിനെട്ടു യോഗിവര്യന്മാരുടെ നിത്യസാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നും ഐതീഹ്യം ഉണ്ട്.
പ്രകൃതി ആസ്വാദനം
ഭീമാകാരമായ ഒരു പാറയെ തുരന്നാണ് മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഭക്തര്‍ക്ക് ഈ പാറയുടെ മുകളില്‍ കയറാം. പാറയുടെ മുകളില്‍ നിന്നാല്‍ ദൂരെയുള്ള ടെക്നോപാര്‍ക്കും വിക്രം സാരാഭായി സ്പേസ് സെന്ററും കാണാം.
പാറയുടെ മുകളില്‍ എപ്പോഴും നല്ല കാറ്റാണ്. രാവിലെ 10 മണിക്ക് മുന്‍പും വൈകിട്ട് 4 മണിക്ക് ശേഷവും ചൂട് കുറഞ്ഞ സമയത്തു ഇവിടെ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സമയമാണ്. ക്യാമറയും വീഡിയോയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അനുവദനീയമാണ്.
ഭക്തന്മാരോടും സന്ദര്‍ശകരോടും ഒരു അഭ്യര്‍ഥന: ദയവായി പാറയില്‍ എഴുതരുത്. പ്രകൃതി ദത്തമായ ഈ പാറയെ അങ്ങനെ അവശേഷിപ്പിക്കുക!
പ്രകൃതി ആസ്വാദനം
ഭീമാകാരമായ ഒരു പാറയെ തുരന്നാണ് മഠവൂര്‍പാറ ശ്രീ മഹാദേവ ഗുഹാക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഭക്തര്‍ക്ക് ഈ പാറയുടെ മുകളില്‍ കയറാം. പാറയുടെ മുകളില്‍ നിന്നാല്‍ ദൂരെയുള്ള ടെക്നോപാര്‍ക്കും വിക്രം സാരാഭായി സ്പേസ് സെന്ററും കാണാം.
പാറയുടെ മുകളില്‍ എപ്പോഴും നല്ല കാറ്റാണ്. രാവിലെ 10 മണിക്ക് മുന്‍പും വൈകിട്ട് 4 മണിക്ക് ശേഷവും ചൂട് കുറഞ്ഞ സമയത്തു ഇവിടെ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ സമയമാണ്. ക്യാമറയും വീഡിയോയും സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അനുവദനീയമാണ്.
ഭക്തന്മാരോടും സന്ദര്‍ശകരോടും ഒരു അഭ്യര്‍ഥന: ദയവായി പാറയില്‍ എഴുതരുത്. പ്രകൃതി ദത്തമായ ഈ പാറയെ അങ്ങനെ അവശേഷിപ്പിക്കുക!
എങ്ങനെ എത്തിച്ചേരാം
തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യം – പോത്തന്‍കോട് റൂട്ടില്‍ ശാസ്തവട്ടം എന്ന സ്ഥലത്താണ് മഠവൂര്‍പാറ ശ്രീ മഹാദേവ ക്ഷേത്രം. ശാസ്തവട്ടം ബസ്സ്സ്റ്റോപ്പില്‍ നിന്നും നേരെ കിഴക്ക് വശത്തായി മഠവൂര്‍പാറ കാണാം.
തിരുവനന്തപുരം സിറ്റിയില്‍ നിന്നും വരുന്നവര്‍ ശ്രീകാര്യത്ത് എത്തി പോത്തന്‍കോട് റൂട്ടില്‍ 6 കിലോമീറ്റര്‍ യാത്ര ചെയ്തു ശാസ്തവട്ടത്തു എത്താം.
പോത്തന്‍കോട് ഭാഗത്ത് നിന്നും വരുന്നവര്‍ ശ്രീകാര്യം റൂട്ടില്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചു ശാസ്തവട്ടത്തു എത്താം.
കഴക്കൂട്ടത്ത് നിന്നും വരുന്നവര്‍ കാര്യവട്ടം ജംഗ്ഷനില്‍ തിരിഞ്ഞു തുണ്ടത്തില്‍, ചെങ്കോട്ടുകോണം വഴി ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചു ശാസ്തവട്ടത്തു എത്താം.
Steps leading to the cave
Final flight of steps. The temple can be seen on top left.
Inscriptions on the front wall. Can anybody decode this?
A stone lamp: seems to be recently refurbished.
"Kerala govt. Archaeological Dept. Madavoor Paara ancient cave Temple. Protected heritage site. "
0 comments:
Post a Comment