« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Thursday, 15 December 2011

ഉന്നതാധികാര സമിതി കേരളത്തിനു പാരയായേക്കാം

ഉന്നതാധികാരസമിതിയിലെ രണ്ടംഗങ്ങളുടെ അണക്കെട്ട്‌സന്ദര്‍ശനത്തെക്കുറിച്ച് കേരളത്തിന്റെ ആശങ്ക വര്‍ധിച്ചു. സമിതിയിലെ സാങ്കേതികവിദഗ്ധരായ സി.ഡി. തട്ടെ, എം.കെ. മേത്ത എന്നിവരാണ് ഡിസംബര്‍ 22, 23 തീയതികളില്‍ എത്തുന്നത്. അണക്കെട്ട് പ്രദേശത്ത് ഭൂമികുലുക്കം ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് നവംബര്‍ 26-ന് തന്നെ സമിതി അംഗമായ തട്ടെയെ കേരളം അറിയിച്ചിരുന്നതാണ്. സെന്‍ട്രല്‍ വാട്ടര്‍ പവ്വര്‍ റിസര്‍ച്ച് സ്റ്റേഷനിലേക്ക് അവ അയച്ചുകൊടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിനെ ലഘൂകരിച്ചു കണ്ടവരാണ് ഇതിലുള്ളത്. ഇവര്‍ക്ക് അയച്ചു കൊടുക്കാനുള്ള നിര്‍ദേശംതന്നെ ദുരൂഹമായിരുന്നു. ഡിസംബര്‍ അഞ്ചിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയോഗത്തിനു മുമ്പ് കണ്ടപ്പോള്‍...

പെരിയ ആശങ്കകള്‍

ഇടുക്കി ജില്ലയ്ക്കായി തമിഴ് എം.പി.മാരുടെ ധര്‍ണ (15 Dec, 2011) കോണ്‍ഗ്രസ് നിരാഹാരസമരം നിര്‍ത്തി; മറ്റ് പാര്‍ട്ടികളും പിന്മാറിയേക്കും (15 Dec, 2011) മുല്ലപ്പെരിയാര്‍: മനംമാറ്റവുമായി പിണറായി; നിലപാട് മാറ്റാതെ വി.എസ്. (15 Dec, 2011) മുല്ലപ്പെരിയാര്‍: സര്‍ക്കാറിനെതിരെ ബി.ജെ.പി. വിമര്‍ശം (15 Dec, 2011) മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ പ്രത്യേക നിയമസഭായോഗം ഇന്ന് (15 Dec, 2011) അഴഗിരി വിട്ടുനിന്നു മുല്ലപ്പെരിയാര്‍: ഡി.എം.കെ. മനുഷ്യച്ചങ്ങല തീര്‍ത്തു (15 Dec, 2011) മുല്ലപ്പെരിയാര്‍: രാസാപകട സാധ്യതയെന്ന് ഹര്‍ജി (15 Dec, 2011) മുല്ലപ്പെരിയാര്‍: ദുരന്തം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു (15 Dec, 2011) ഇടപെടാമെന്ന് പ്രധാനമന്ത്രി (15 Dec, 2011) തമിഴ്‌നാട്ടില്‍ സമരത്തിന് ശമനമില്ല; കുമളി-കമ്പം ഗതാഗതതടസ്സം തുടരുന്നു (15 Dec,...

Tuesday, 13 December 2011

പരീക്ഷയില്‍ തോറ്റവന്റെ ന്യായവാധങ്ങള്‍

ന്യൂഡല്‍ഹി: ഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി. ഏഴ് കോണ്‍ഗ്രസ് എം.പിമാരാണ് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടംകുളം ആണവ നിലയം സംബന്ധിച്ച പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ എം.പിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും കഴിഞ്ഞ ദിവസം എം.പിമാര്‍ സന്ദര്‍ശിച്ചിരുന്നു. തേനി എം.പി ആറൂണ്‍ റഷീദ് അടക്കമുളളവരാണ് ഇന്ന് ധര്‍ണ്ണ നടത്...

കളികാര്യമാകുóു; ഇടുക്കിജിñവേണം; തമിഴ്നാട് എംപിമാര്‍

കളികാര്യമാകുóു; ഇടുക്കിജിñവേണം; തമിഴ്നാട് എംപിമാര്‍ പാര്‍ലിമെന്റിനുമുóിð ധര്‍ണസ്വന്തംലേഖകന്‍ ടീൃ്യ ഉമലേറ: ണലറിലറെമ്യ,ഉലര 14,2011 11:39 കടഠ ന്യൂഡðഹി: ഇടുക്കിജിñയെ തമിഴ്നാടിനോട് ചേര്‍ക്കണമെó കോണ്‍ഗ്രസ് എംപിയുടെ പ്രസ്താവന തമാശയായിട്ടാണ് മലയാളികള്‍ കരുതിയതെങ്കിð തെറ്റി ഇടുക്കിക് വേïി തമിഴ്എംപിമാര്‍ പാര്‍ലിമെന്റിനുമുóിð സമരമാരംഭിച്ചിരിക്കുകയാണ്. മുñപ്പെരിയാര്‍ വിഷയത്തിð സമരം തുടങ്ങിയ കേരളത്തിന് ജീവന്‍ മാത്രമñ ഇപ്പോള്‍ ഒരു ജിñയും നഷ്ടപെടുóു എó വേണം കരുതാന്‍. ഇടുക്കി ജിñയെ തമിഴ്നാടിന്റെ ഭാഗമാക്കണമെó് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുóിð തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാരുടെ ധര്‍ണ. ഇക്കാര്യത്തിð ഇടുക്കിയിð ഹിതപരിശോധന നടത്തണമെóും മുñപ്പെരിയാര്‍ അണക്കെട്ടിലെ...

ലോകത്തെ അറിയുക; ജനിമൃതികളെ അനുഭവിക്കുക..

കൊല്ലാന്‍ വന്നയാളെ പറ്റിച്ചു രക്ഷപ്പെട്ട് മരത്തിനു മുകളില്‍ കയറിക്കൂടിയ കഥാപാത്രത്തെ മരണം മരം വെട്ടി വീഴ്ത്തി കീഴ്പ്പെടുത്തുന്ന രംഗമുണ്ട് ബെര്‍ഗ്‌മാന്റെ സെവെന്‍‌ത് സീലില്‍. എന്നാല്‍ അയാളുടെ മരണം കാണുന്നതോടൊപ്പം തന്നെ മുറിഞ്ഞ മരത്തിന്റെ കുറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അണ്ണാന്‍ ചിലച്ചു കൊണ്ട് അതിശീഘ്രം ഓടുന്നു. മരണം എന്ന അനിവാര്യത ജീവിതത്തെ കീഴടക്കുമ്പോഴും ജീവന്‍ തുടര്‍ന്നും നിലനില്‍ക്കുന്നു. ഷെറിയുടെ “ആദിമധ്യാന്ത”ത്തിലെ അവസാന രംഗം ഓര്‍മ്മയില്‍ കൊണ്ടുവന്ന ചില ചിന്തകളാണിവ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ചിത്രാന്ത്യത്തില്‍ പ്രസവത്തില്‍ മരിച്ചു പോയ വാവയുടെ കുഴിമാടത്തില്‍ മാന്തിയ ഏകന് ജീവനുള്ള...

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. നേരത്തെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കിയിരുന്നു. അരുണ്‍കുമാര്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേടിയത് നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ഉപസമിതി കണ്ടെത്തി.യോഗ്യതാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് അരുണ്‍കുമാര്‍ പി.എച്ച്.ഡി റജിസ്‌ട്രേഷന്‍ നേടിയതെന്ന് കണ്ടെത്തിയതായി ഉപസമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. ബയോ ഇന്‍ഫോമാറ്റിക്‌സ് (ജൈവ വിവര സാങ്കേതികവിദ്യ) വിഷയത്തിലാണ് അരുണ്‍കുമാര്‍ ഗവേഷണത്തിനു രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷത്തെ അധ്യാപന...

ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. ഉന്നതാധികാര സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി കേരളം പിന്‍വലിച്ചു. അതേസമയം തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പത്രങ്ങളില്‍...

വളര്‍ത്തുനായ ജീവന്‍ത്യജിച്ചു കുടുംബം രക്ഷപ്പെട്ടു

കേളകം: ആറളം വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം തെങ്ങ് മറിച്ചിട്ട് വീട് തകര്‍ത്തു. ക്യാന്‍സര്‍ രോഗം ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന നടുവിലെ മുറിയില്‍ പ്രസാദിന്റെ വീടാണ് തകര്‍ന്നത്. അനുജന്‍ വിജയനും ഭാര്യയും രണ്ട് മക്കളും കാട്ടാനയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിലകപ്പെട്ട വളര്‍ത്തുനായയെ കുത്തികൊലപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കാര്‍ഷിക വിളകളും നശിപ്പിച്ചിട്ടുണ്ട...

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കലാം ഫോര്‍മുല

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോര്‍മുല. കേരളത്തിന് കൂടുതല്‍ വൈദ്യുതി, തമിഴ്‌നാടിന് കൂടുതല്‍ വെള്ളം, ഇരുസംസ്ഥാനങ്ങള്‍ക്കും പൊതുവായ അണയുടെ സംരക്ഷണം എന്ന ഫോര്‍മുലയില്‍ ഊന്നി പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കലാം നിര്‍ദേശിച്ചു. പുതിയ ഡാം നിര്‍മിക്കുന്നതിന് പകരം നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ ഇപ്പോഴുള്ള അണയില്‍ 162 അടിയില്‍ അനുബന്ധഭിത്തി നിര്‍മിക്കണം. ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെ തമിഴ്‌നാടിന് കൂടുതല്‍ വെള്ളവും കേരളത്തിന് കൂടുതല്‍ വൈദ്യുതിയും ലഭിക്കും. അണയുടെ സംരക്ഷണവും ഉറപ്പാക്കാം. നാട്ടിലുള്ള മുഴുവന്‍ അണക്കെട്ടുകളും പുതുതായി നിര്‍മിക്കുന്ന...

പൈപ്പ് പൊട്ടല്‍ ജീവിത താളം തെറ്റിക്കുന്നു

Posted on: 13-Dec-2011 06:57 AM തിരു: കരകുളം പത്താംകല്ല് മുതല്‍ പേരൂര്‍ക്കട വരെ നിരന്തരമായ പൈപ്പ് പൊട്ടല്‍ ജനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരുവര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം തവണയാണ് ഈ പ്രദേശത്ത് കുടിവെള്ളപൈപ്പ് പൊട്ടിയത്. ജലമില്ലാതെ നരകയാതന അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ . അരുവിക്കര പ്ലാന്റില്‍നിന്നു നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് ഇതുവഴി മൂന്ന് പൈപ്പ് പോകുന്നുണ്ട്. രണ്ടെണ്ണം കാസ്റ്റ് അയണ്‍ നിര്‍മിതവും ഒന്ന് കോണ്‍ക്രീറ്റ് പൈപ്പുമാണ്. ഇതില്‍ കോണ്‍ക്രീറ്റ് പൈപ്പാണ് നിരന്തരം പൊട്ടുന്നത്. 15 വര്‍ഷംമുമ്പാണ് പൈപ്പ് ഇട്ടത്. ഇതിനിടെ, 60 തവണ പൊട്ടി. ഗുണനിലവാരം കുറഞ്ഞ പൈപ്പായതിനാല്‍ ജലത്തിന്റെ അമിതസമ്മര്‍ദം കാരണമാണ് പൈപ്പ് പൊട്ടുന്നത്....

താണ്ഡവമാടി ജലഭീകരന്‍

Posted on: 13-Dec-2011 06:57 AM തിരു: മുല്ലപ്പെരിയാര്‍ പൊട്ടിയാലുള്ള ഭീകരതയെക്കുറിച്ച് ഇത്രനാളും കേട്ടറിഞ്ഞ അനുഭവമേ പുരവൂര്‍ക്കോണത്തുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രാത്രി തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിയൊഴുകിയപ്പോള്‍ "മുല്ലപ്പെരിയാര്‍ ഭീതി" എന്തെന്ന് പുരവൂര്‍ക്കോണത്തുകാരും നേരിട്ടറിഞ്ഞു. ഒരു പൈപ്പ്ലൈന്‍ പൊട്ടി കുത്തിയൊലിച്ചപ്പോള്‍ ജലഭീകരന്‍ താണ്ഡവമാടിയത് ഇങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്താകുമെന്നാണ് ഒരു നിമിഷം പ്രദേശവാസികള്‍ ചിന്തിച്ചത്. ജീവനും ഉടുതുണിയുമൊഴികെ എല്ലാം കവര്‍ന്നെടുത്ത് ജലഭീകരന്‍ അവരുടെ സര്‍വസ്വവും കിള്ളിയാറിലേക്ക് എടുത്തെറിയുകയായിരുന്നു. നാടൊന്നടങ്കം വിറങ്ങലിച്ചുപോയ...

വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം

തിരുവനന്തപുരം: പാരമ്പര്യത്തിന്റെ പ്രൗഢിയാര്‍ന്ന വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനമാണ് രാജഭരണകാലത്തെ നിര്‍മാണചാരുതയെ ഓര്‍മിപ്പിച്ചത്. 'അവസ്ഥാന്തരങ്ങള്‍' എന്ന പേരിലുള്ള ഫോട്ടോ പ്രദര്‍ശനത്തില്‍ രാജഭരണത്തിനുശേഷമുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെയും ഇരണിയല്‍ കൊട്ടാരത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. കാലം കൊട്ടാരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ജില്ലയിലെ 15-ഓളം ആര്‍ക്കിടെക്ടുകള്‍ എടുത്ത എഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച സമാപിക്കും.ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ...

നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ല

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാമത്തെ പൈപ്പ് പൊട്ടലും കഴിഞ്ഞതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ലാതെ ജനം വലഞ്ഞു. ആസ്​പത്രി കളിലും, സ്‌കൂളുകളിലും വെള്ളക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന ഭാഗങ്ങളില്‍ മൂന്ന് ദിവസമായി ഒരു തുള്ളിവെള്ളം ലഭിച്ചിട്ട്. ശനിയാഴ്ച അമ്പലംമുക്കിലും വെള്ളയമ്പലത്തും പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ചിരുന്നു. ഇത് ശരിയാക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി വഴയിലയിലും പൈപ്പ് പൊട്ടിയത്. ഇതോടെ നഗരവാസികളുടെ ദുരിതം ഇനിയും തുടരുമെന്ന് ഉറപ്പായി. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാരില്‍ പകുതിപ്പേര്‍ക്ക് പോലും തികയുന്നില്ല.തൈക്കാട്, മേട്ടുക്കട, കണ്ണേറ്റുമുക്ക്,...