ഉന്നതാധികാരസമിതിയിലെ രണ്ടംഗങ്ങളുടെ അണക്കെട്ട്‌സന്ദര്‍ശനത്തെക്കുറിച്ച് കേരളത്തിന്റെ ആശങ്ക വര്‍ധിച്ചു. സമിതിയിലെ സാങ്കേതികവിദഗ്ധരായ സി.ഡി. തട്ടെ, എം.കെ. മേത്ത എന്നിവരാണ് ഡിസംബര്‍ 22, 23 തീയതികളില്‍ എത്തുന്നത്. അണക്കെട്ട് പ്രദേശത്ത് ഭൂമികുലുക്കം ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് നവംബര്‍ 26-ന് തന്നെ സമിതി അംഗമായ തട്ടെയെ കേരളം അറിയിച്ചിരുന്നതാണ്. സെന്‍ട്രല്‍ വാട്ടര്‍ പവ്വര്‍ റിസര്‍ച്ച് സ്റ്റേഷനിലേക്ക് അവ അയച്ചുകൊടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിനെ ലഘൂകരിച്ചു കണ്ടവരാണ് ഇതിലുള്ളത്. ഇവര്‍ക്ക് അയച്ചു കൊടുക്കാനുള്ള നിര്‍ദേശംതന്നെ ദുരൂഹമായിരുന്നു. ഡിസംബര്‍ അഞ്ചിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയോഗത്തിനു മുമ്പ് കണ്ടപ്പോള്‍...
ന്യൂഡല്‍ഹി: ഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി. ഏഴ് കോണ്‍ഗ്രസ് എം.പിമാരാണ് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. ഇടുക്കി ജില്ലയില്‍ ഹിതപരിശോധന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടംകുളം ആണവ നിലയം സംബന്ധിച്ച പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലെ എം.പിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും കഴിഞ്ഞ ദിവസം എം.പിമാര്‍ സന്ദര്‍ശിച്ചിരുന്നു. തേനി എം.പി ആറൂണ്‍ റഷീദ് അടക്കമുളളവരാണ് ഇന്ന് ധര്‍ണ്ണ നടത്...
കൊല്ലാന്‍ വന്നയാളെ പറ്റിച്ചു രക്ഷപ്പെട്ട് മരത്തിനു മുകളില്‍ കയറിക്കൂടിയ കഥാപാത്രത്തെ മരണം മരം വെട്ടി വീഴ്ത്തി കീഴ്പ്പെടുത്തുന്ന രംഗമുണ്ട് ബെര്‍ഗ്‌മാന്റെ സെവെന്‍ത് സീലില്‍. എന്നാല്‍ അയാളുടെ മരണം കാണുന്നതോടൊപ്പം തന്നെ മുറിഞ്ഞ മരത്തിന്റെ കുറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അണ്ണാന്‍ ചിലച്ചു കൊണ്ട് അതിശീഘ്രം ഓടുന്നു. മരണം എന്ന അനിവാര്യത ജീവിതത്തെ കീഴടക്കുമ്പോഴും ജീവന്‍ തുടര്‍ന്നും നിലനില്‍ക്കുന്നു.
ഷെറിയുടെ “ആദിമധ്യാന്ത”ത്തിലെ അവസാന രംഗം ഓര്‍മ്മയില്‍ കൊണ്ടുവന്ന ചില ചിന്തകളാണിവ. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ചിത്രാന്ത്യത്തില്‍ പ്രസവത്തില്‍ മരിച്ചു പോയ വാവയുടെ കുഴിമാടത്തില്‍ മാന്തിയ ഏകന് ജീവനുള്ള...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. ഉന്നതാധികാര സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി കേരളം പിന്‍വലിച്ചു.
അതേസമയം തമിഴ്‌നാടിന്റെ നിലപാടിനെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പത്രങ്ങളില്‍...
കേളകം: ആറളം വനാതിര്‍ത്തിയില്‍ കാട്ടാനക്കൂട്ടം തെങ്ങ് മറിച്ചിട്ട് വീട് തകര്‍ത്തു. ക്യാന്‍സര്‍ രോഗം ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന നടുവിലെ മുറിയില്‍ പ്രസാദിന്റെ വീടാണ് തകര്‍ന്നത്. അനുജന്‍ വിജയനും ഭാര്യയും രണ്ട് മക്കളും കാട്ടാനയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടുംബത്തിന് നേര്‍ക്ക് പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിലകപ്പെട്ട വളര്‍ത്തുനായയെ കുത്തികൊലപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. കാര്‍ഷിക വിളകളും നശിപ്പിച്ചിട്ടുണ്ട...
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഫോര്‍മുല. കേരളത്തിന് കൂടുതല്‍ വൈദ്യുതി, തമിഴ്‌നാടിന് കൂടുതല്‍ വെള്ളം, ഇരുസംസ്ഥാനങ്ങള്‍ക്കും പൊതുവായ അണയുടെ സംരക്ഷണം എന്ന ഫോര്‍മുലയില്‍ ഊന്നി പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കലാം നിര്‍ദേശിച്ചു.
പുതിയ ഡാം നിര്‍മിക്കുന്നതിന് പകരം നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്താന്‍ ഇപ്പോഴുള്ള അണയില്‍ 162 അടിയില്‍ അനുബന്ധഭിത്തി നിര്‍മിക്കണം. ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെ തമിഴ്‌നാടിന് കൂടുതല്‍ വെള്ളവും കേരളത്തിന് കൂടുതല്‍ വൈദ്യുതിയും ലഭിക്കും. അണയുടെ സംരക്ഷണവും ഉറപ്പാക്കാം.
നാട്ടിലുള്ള മുഴുവന്‍ അണക്കെട്ടുകളും പുതുതായി നിര്‍മിക്കുന്ന...
Posted on: 13-Dec-2011 06:57 AM
തിരു: കരകുളം പത്താംകല്ല് മുതല്‍ പേരൂര്‍ക്കട വരെ നിരന്തരമായ പൈപ്പ് പൊട്ടല്‍ ജനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരുവര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം തവണയാണ് ഈ പ്രദേശത്ത് കുടിവെള്ളപൈപ്പ് പൊട്ടിയത്. ജലമില്ലാതെ നരകയാതന അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ . അരുവിക്കര പ്ലാന്റില്‍നിന്നു നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് ഇതുവഴി മൂന്ന് പൈപ്പ് പോകുന്നുണ്ട്. രണ്ടെണ്ണം കാസ്റ്റ് അയണ്‍ നിര്‍മിതവും ഒന്ന് കോണ്‍ക്രീറ്റ് പൈപ്പുമാണ്. ഇതില്‍ കോണ്‍ക്രീറ്റ് പൈപ്പാണ് നിരന്തരം പൊട്ടുന്നത്. 15 വര്‍ഷംമുമ്പാണ് പൈപ്പ് ഇട്ടത്. ഇതിനിടെ, 60 തവണ പൊട്ടി. ഗുണനിലവാരം കുറഞ്ഞ പൈപ്പായതിനാല്‍ ജലത്തിന്റെ അമിതസമ്മര്‍ദം കാരണമാണ് പൈപ്പ് പൊട്ടുന്നത്....
Posted on: 13-Dec-2011 06:57 AM
തിരു: മുല്ലപ്പെരിയാര്‍ പൊട്ടിയാലുള്ള ഭീകരതയെക്കുറിച്ച് ഇത്രനാളും കേട്ടറിഞ്ഞ അനുഭവമേ പുരവൂര്‍ക്കോണത്തുകാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രാത്രി തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന പൈപ്പ്ലൈന്‍ ഉഗ്രസ്ഫോടനത്തോടെ പൊട്ടിയൊഴുകിയപ്പോള്‍ "മുല്ലപ്പെരിയാര്‍ ഭീതി" എന്തെന്ന് പുരവൂര്‍ക്കോണത്തുകാരും നേരിട്ടറിഞ്ഞു. ഒരു പൈപ്പ്ലൈന്‍ പൊട്ടി കുത്തിയൊലിച്ചപ്പോള്‍ ജലഭീകരന്‍ താണ്ഡവമാടിയത് ഇങ്ങനെയെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്താകുമെന്നാണ് ഒരു നിമിഷം പ്രദേശവാസികള്‍ ചിന്തിച്ചത്. ജീവനും ഉടുതുണിയുമൊഴികെ എല്ലാം കവര്‍ന്നെടുത്ത് ജലഭീകരന്‍ അവരുടെ സര്‍വസ്വവും കിള്ളിയാറിലേക്ക് എടുത്തെറിയുകയായിരുന്നു. നാടൊന്നടങ്കം വിറങ്ങലിച്ചുപോയ...
തിരുവനന്തപുരം: പാരമ്പര്യത്തിന്റെ പ്രൗഢിയാര്‍ന്ന വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനമാണ് രാജഭരണകാലത്തെ നിര്‍മാണചാരുതയെ ഓര്‍മിപ്പിച്ചത്.
'അവസ്ഥാന്തരങ്ങള്‍' എന്ന പേരിലുള്ള ഫോട്ടോ പ്രദര്‍ശനത്തില്‍ രാജഭരണത്തിനുശേഷമുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെയും ഇരണിയല്‍ കൊട്ടാരത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. കാലം കൊട്ടാരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ജില്ലയിലെ 15-ഓളം ആര്‍ക്കിടെക്ടുകള്‍ എടുത്ത എഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച സമാപിക്കും.ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ...
തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാമത്തെ പൈപ്പ് പൊട്ടലും കഴിഞ്ഞതോടെ നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളമില്ലാതെ ജനം വലഞ്ഞു. ആസ്പത്രി കളിലും, സ്‌കൂളുകളിലും വെള്ളക്ഷാമം രൂക്ഷമായിരുന്നു. ഉയര്‍ന്ന ഭാഗങ്ങളില്‍ മൂന്ന് ദിവസമായി ഒരു തുള്ളിവെള്ളം ലഭിച്ചിട്ട്. ശനിയാഴ്ച അമ്പലംമുക്കിലും വെള്ളയമ്പലത്തും പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ചിരുന്നു. ഇത് ശരിയാക്കുന്നതിനിടയിലാണ് ഞായറാഴ്ച രാത്രി വഴയിലയിലും പൈപ്പ് പൊട്ടിയത്. ഇതോടെ നഗരവാസികളുടെ ദുരിതം ഇനിയും തുടരുമെന്ന് ഉറപ്പായി. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ആവശ്യക്കാരില്‍ പകുതിപ്പേര്‍ക്ക് പോലും തികയുന്നില്ല.തൈക്കാട്, മേട്ടുക്കട, കണ്ണേറ്റുമുക്ക്,...
ന്യൂഡല്‍ഹി: വലിയ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ചുമതല ഉടമസ്ഥാവകാശമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജ്യസഭയില്‍ കെ.എന്‍. ബാലഗോപാലിനു മറുപടി നല്‍കി.ഭൂകമ്പ പ്രതിരോധ നിര്‍മാണ ശുപാര്‍ശ സംബന്ധിച്ച 1966ലെ റിപ്പോര്‍ട്ടിനു ശേഷം രാജ്യത്തെ സംസ്ഥാനാന്തര അണക്കെട്ടുകളുടെ രൂപരേഖ ഭൂകമ്പ പ്രതിരോധ രീതിയിലാണ് പ്രോജക്ട് അതോറിറ്റികള്‍ തയാറാക്കുന്നത്.
അണക്കെട്ട് സുരക്ഷ സംബന്ധിച്ചു കേന്ദ്ര ജല കമ്മിഷനാണ് സാങ്കേതിക ഉപദേശം നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.ഇടുക്കി - കോട്ടയം ജില്ലകളിലായി ഈ വര്‍ഷം റിക്ടര്‍ സ്കെയിലില്‍ മൂന്നിനു മുകളിലുള്ള നാലു ഭൂചലനങ്ങളുണ്ടായതായി ജലവിഭവ സഹമന്ത്രി വിന്‍സന്റ്...
New Delhi: Bollywood megastar Amitabh Bachchan wished good health to his good friend, legendary star Rajinikanth on his 61st birthday Monday."Happy birthday Rajni! Wishing you good health and many more achievements in life...happiness and prosperity always," Amitabh posted on micro-blogging site Twitter.The two actors have worked together in films like "Andhaa Kanoon", "Geraftaar" and "Hum"."It's Happy Birthday for Rajinikanth...friend and colleague and a humble gentleman, despite his immense following and cult iconic figure," added Big B, 69.Amitabh shares a close friendship with Rajinikanth, and was immensely concerned when the latter was...
New Delhi: A five-judge Constitution bench of the Supreme Court will on Tuesday examine the cross applications moved by Tamil Nadu and Kerala seeking the apex courts' intervention on the fresh row relating to the controversial Mullaperiyar dam. The matter will be heard by a bench of justices D.K. Jain, R.M. Lodha, Deepak Verma, C.K. Prasad and A.R. Dave at 3.30 p.m.Besides, the applications by Tamil Nadu and Kerala governments, the application moved by DMK on Monday may also figure on the agenda.On December 1, Tamil Nadu government had moved the apex court accusing Kerala government of whipping up a "fear psychosis" on Mullaperiyar row and...
കഴിഞ്ഞ ദിവസം രാത്രി പൊട്ടിയ നഗരത്തിലേക്കുള്ള പ്രധാന ശുദ്ധജലവിതരണ പൈപ്പ്. വഴയില ആറാംകല്ലില്‍ പണിയാരംഭിച്ചപ്പോള്‍. ചിത്രം: ബി. ജയചന്ദ്രന്‍
തിരുവനന്തപുരം: പേരൂര്‍ക്കട വഴയില ആറാംകല്ലിനു സമീപം പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണി തീരാത്തതിനാല്‍ നഗരത്തില്‍ രണ്ടു ദിവസമെങ്കിലും കുടിവെള്ള വിതരണം താറുമാറാകും. ഞായറാഴ്ച രാത്രി പൈപ്പ് പൊട്ടി; അറ്റകുറ്റപ്പണി തുടങ്ങിയത് ഇന്നലെ ഉച്ചകഴിഞ്ഞാണ്. അഞ്ചു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകളാണു മാറ്റിസ്ഥാപിക്കേണ്ടത്. തുടര്‍ച്ചയായ മൂന്നാം ദിവസവും വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതു കാരണം നഗരത്തിലെ കുടിവെള്ള വിതരണം കുത്തഴിഞ്ഞ നിലയിലായി. കഴിഞ്ഞ ദിവസം പേരൂര്‍ക്കട അമ്പലംമുക്കിനു...
പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പത്തു ദിവസത്തിനകം പരിഹാരം കാണണമെന്ന് ധനമന്ത്രി കെ എം മാണി. അല്ലാത്തപക്ഷം കേരള കോണ്‍ഗ്രസ് എം രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമരത്തിന്‍റെ രൂപഭാവങ്ങള്‍ മാറും.
പുതിയ അണക്കെട്ടെന്ന വാദത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് മാണി വ്യക്തമാക്കി. തമിഴ്‌നാട്ടിലും കേരളത്തിലും രാഷ്‌ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കോടതിക്ക് പുറത്ത് പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ മാണി അന്ത്യശാസനം നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞ് ദിവസം ആവശ്യപ്പെട്ടി...
പത്തനംത്തിട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കാനാണ് ചില തത്പര കക്ഷികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന് ജലം നല്‍കണമെന്ന കാര്യത്തില്‍ കേരള ജനതയും രാഷ്‌ട്രീയ കക്ഷികളും ഒറ്റകെട്ടാണ്. വളരെ ഉയര്‍ന്ന ഒരു സമീപനമാണ് ഇക്കാര്യത്തില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്. പ്രകോപനങ്ങള്‍ ഏറെ ഉണ്ടായിട്ടും തികഞ്ഞ സംയമനമാണ് കേരള ജനതയും സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി....
ദില്ലി: ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള കോന്‍ഗ്രസ് എം പിമാര്‍. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെ കണ്ടാണ് ഇവര്‍ ഈ ആവശ്യം മുന്നോട്ടു വച്ചത്. ഇതിനായി ജനഹിത പരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് എം പിമാര്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം നാടകം കളിക്കുകയാണെന്ന് ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി കുറ്റപ്പെടുത്തി. മുജ്ല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായി മാറരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാടിനെ മരുഭൂമിയാക്കി മാറ്റാനാണ് കേരളത്തിന്‍റെ ശ്രമമെന്നും കരുണാനിധി ആരോപിച്ചു....
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം പരിശോധിക്കാനുള്ള പരിശോധന ഒരാഴ്ചക്കകം തുടങ്ങും. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാം തുരന്നുള്ള പരിശോധന നടത്തുന്നത്. പൂനെയിലെ ഡാപോഡി വര്‍ക്ക് ഷോപ്പാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.
പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ തന്നെ മുല്ലപ്പെരിയാറില്‍ എത്തും. പരിശോധനയുടെ ചെലവ് വഹിക്കുന്നത് തമിഴ്നാടാണ്. മൂന്നു കോടിയോളം രൂപ ചെലവു വരുമെന്നാണ് ഉന്നതാധികാരസമിതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒമ്പത് ഇടങ്ങളില്‍ നിന്നായി 15 സെന്‍റിമീറ്റര്‍ വ്യാസത്തില്‍ വജ്രാകൃതിയിലുള്ള സാമ്പിളുകളാണ് ശേഖരിക്കുക.
സെന്‍റര്‍ ഫോര്‍ സോയില്‍ ആന്ഡ് മെറ്റീരിയല്‍സ് റിസര്‍ച്ചിലാണ് സാമ്പിളുകളുടെ...
Thiruvananthapuram is also called Trivandrum. It is the capital city Kerala State. The city was the capital of the Travancore state before the independence. One of the other major landmarks in the district is the Government Secretariat.
Profile
Area: 2192 sq km , Population: 3,234,356, Literacy:90.38%
The major lakes are Veli, Kadinamkulam, Anchuthengu(Anjengo), Kaappil, Akathumuri ,Edava-Nadayara, Vellayani
Major Educational Institutions
Kerala university, Trivandrum Medical College, College of Engineering Trivandrum
Tourist Places
Kovalam, Akkulam, Veli lagoon, Shanghumukham beach, Museum and Zoo, Agasthyarkoodam, Ponmudi, Neyyar Dam, Varkala Papanasham beach, Padmanabhapuram (in Kanyakumari district)
Travel
Air: Thiruvananthapuram International Air Port Rail: The main railway station in Trivandrum Central. Click on station name for railway time table. Road: N.H.47 : Parassala to Navaikulam (80km) MC Road: Kesavadaspuram, Vembayam, Venjaramoodu, Kilimanoor, Nilamel