« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday, 12 December 2011

ഡാം സുരക്ഷാ ചുമതല ഉടമസ്ഥാവകാശമുള്ള സംസ്ഥാനത്തിന്: കേന്ദ്രം


ന്യൂഡല്‍ഹി: വലിയ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ചുമതല ഉടമസ്ഥാവകാശമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജ്യസഭയില്‍ കെ.എന്‍. ബാലഗോപാലിനു മറുപടി നല്‍കി.ഭൂകമ്പ പ്രതിരോധ നിര്‍മാണ ശുപാര്‍ശ സംബന്ധിച്ച 1966ലെ റിപ്പോര്‍ട്ടിനു ശേഷം രാജ്യത്തെ സംസ്ഥാനാന്തര അണക്കെട്ടുകളുടെ രൂപരേഖ ഭൂകമ്പ പ്രതിരോധ രീതിയിലാണ് പ്രോജക്ട് അതോറിറ്റികള്‍ തയാറാക്കുന്നത്.

അണക്കെട്ട് സുരക്ഷ സംബന്ധിച്ചു കേന്ദ്ര ജല കമ്മിഷനാണ് സാങ്കേതിക ഉപദേശം നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.ഇടുക്കി - കോട്ടയം ജില്ലകളിലായി ഈ വര്‍ഷം റിക്ടര്‍ സ്കെയിലില്‍ മൂന്നിനു മുകളിലുള്ള നാലു ഭൂചലനങ്ങളുണ്ടായതായി ജലവിഭവ സഹമന്ത്രി വിന്‍സന്റ് പാല രാജ്യസഭയില്‍ പി. രാജീവിനു മറുപടി നല്‍കി. ജൂലൈ 26നു 3.5, 3.2, നവംബര്‍ 18നു 3.1, നവംബര്‍ 25നു 3.2 എന്നിങ്ങനെയായിരുന്നു തീവ്രത. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ ഭൂചലന ഭീഷണിയെക്കുറിച്ചു റൂര്‍ക്കി ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ പക്കലില്ലെന്നും മന്ത്രി അറിയിച്ചു.

Big B wishes Rajni on 61st birthday

New Delhi: Bollywood megastar Amitabh Bachchan wished good health to his good friend, legendary star Rajinikanth on his 61st birthday Monday.

"Happy birthday Rajni! Wishing you good health and many more achievements in life...happiness and prosperity always," Amitabh posted on micro-blogging site Twitter.

The two actors have worked together in films like "Andhaa Kanoon", "Geraftaar" and "Hum".

"It's Happy Birthday for Rajinikanth...friend and colleague and a humble gentleman, despite his immense following and cult iconic figure," added Big B, 69.

Amitabh shares a close friendship with Rajinikanth, and was immensely concerned when the latter was admitted to the hospital for recurrent respiratory infection and gastro-intestinal problems in May this year.

Rajinikanth, who has been out of action due to his illness, will return with "Kochadaiyyan", which will be the directorial debut of his daughter, Soundarya Ashwin Rajinikanth. 

Constitution bench to examine fresh row on Mullaperiyar

New Delhi: A five-judge Constitution bench of the Supreme Court will on Tuesday examine the cross applications moved by Tamil Nadu and Kerala seeking the apex courts' intervention on the fresh row relating to the controversial Mullaperiyar dam. The matter will be heard by a bench of justices D.K. Jain, R.M. Lodha, Deepak Verma, C.K. Prasad and A.R. Dave at 3.30 p.m.

Besides, the applications by Tamil Nadu and Kerala governments, the application moved by DMK on Monday may also figure on the agenda.

On December 1, Tamil Nadu government had moved the apex court accusing Kerala government of whipping up a "fear psychosis" on Mullaperiyar row and sought the court's direction to restrain the state from making any controversial statement on the issue.

Tamil Nadu alleged Kerala, despite a status quo order by the apex court, was making public statements on issues of pulling down the century-old dam and constructing a new one in its place. 

Kerala government had responded on Thursday last by filing an application for a direction to Tamil Nadu government to reduce the water level in Mullaperiyar dam from 136 feet to 120 feet so as to avoid any immediate calamity. 

Dravida Munnettra Kazhagam(DMK) wants the apex court to direct Kerala government to increase the water level in the dam from 120 feet to 142 feet. While Kerala wants to demolish the dam located in its Idukki district due to the perceived ecological threat and possible collapse of the dam, Tamil Nadu wants the structure to be protected as it caters to irrigation and drinking water needs of a dozen of its districts.

In 2006, the apex court had upheld Tamil Nadu's decision to increase the level of the water in the dam. However, Kerala had in 2009 brought a legislation to reduce the water level in the dam. Aggrieved, Tamil Nadu appealed in the apex court contending Kerala's legislation was aimed at circumventing the country's highest court order empowering the state to increase the water level.

On November 11, 2009, the apex court, while referring the matter to be placed before the Constitution Bench, directed the two states to maintain status quo in respect of the dam as on the said date. 

Further, another order of the Bench on February 18, 2010, directed the central government to constitute an empowered committee to go into the safety aspect of the dam.

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉടന്‍ ഇടപെടണമെന്നു മേധ പട്കര്‍


മുല്ലപ്പെരിയാര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു ചപ്പാത്തിലെ സമരപ്പന്തലില്‍ മേധ പട്കര്‍ പ്രസംഗിക്കുന്നു.


ചപ്പാത്ത്: കേരളത്തിന്റെയും തമിഴ്നാടിന്റെയും നിര്‍ണായക വിഷയമെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു മേധ പട്കര്‍. ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു മേധ പട്കര്‍. ഒരുവശത്തു കൃഷിചെയ്യുക എന്നതിനെക്കാളുപരി മനുഷ്യജീവനാണു പ്രധാനമെന്നതാണു വലുതായി കാണേണ്ടത്.

ഇത്തരത്തിലുള്ള ഭയാനകമായ അവസ്ഥയില്‍ നിന്നുകൊണ്ടുതന്നെ വെള്ളം നല്‍കാന്‍ കേരളം തയാറായ സ്ഥിതിക്കു വിട്ടുവീഴ്ചാ മനോഭാവത്തിനു തമിഴ്നാട് തയാറാകണം. ആരും തോല്‍ക്കുമെന്ന ചിന്തയില്ലാതെ, എല്ലാവരും വിജയിക്കുന്ന പ്രശ്നപരിഹാരമാണു വേണ്ടത്. ഇതിനായി ഇപ്പോള്‍ തമിഴ്നാടിനു മുന്നിലുള്ള കൃഷി നശിക്കുമെന്ന ആശങ്കകള്‍ ദൂരീകരിക്കണം.

കാലപ്പഴക്കംചെന്ന ഡാമുകളെക്കുറിച്ചു പഠിക്കാന്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും മറ്റും പരിശോധന നടത്തുകയും വിശകലനം നടത്തുകയും ചെയ്തിട്ടുമില്ല. ഇന്ത്യയില്‍ നാനൂറിലധികം അണക്കെട്ടുകള്‍ അന്‍പതും നൂറും വര്‍ഷത്തിനുമേല്‍ പഴക്കമുള്ളവയാണ്. എന്നാല്‍, ഭൂചലനങ്ങള്‍ ഏറിയെങ്കിലും ഇവയുടെ ബലക്ഷയത്തെക്കുറിച്ചു പഠനം നടത്തുന്നില്ല. ഈ അവസ്ഥയില്‍ 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് ഇപ്പോഴും ഇതിന്റെ നേട്ടകോട്ടങ്ങളെക്കുറിച്ചു വിശകലനം നടത്തുന്നില്ല.

ഇത്തരം കാര്യങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ മറ്റു സംസ്ഥാനങ്ങളുടെ ശത്രുവായേക്കാം എന്നു മേധ പട്കര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍മുതല്‍ ഇടുക്കിവരെയുള്ള എഴുപതിനായിരത്തോളം ജനങ്ങളുടെ സുരക്ഷയാണ് ആദ്യമായി ചര്‍ച്ചചെയ്യേണ്ടത്. എല്ലാ കക്ഷികളും മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്നും മേധ പറഞ്ഞു.

മുല്ലപ്പെരിയാര്‍ റിലേ നിരാഹാരസമരം തുടങ്ങിവച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍, അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന മുന്‍ മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, രാജു ഏബ്രഹാം, ഇ. എസ്. ബിജിമോള്‍, സമരസമിതി ചെയര്‍മാന്‍ പ്രഫ. സി. പി. റോയി, ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരത്തില്‍ ജലവിതരണം താറുമാറാകും


കഴിഞ്ഞ ദിവസം രാത്രി പൊട്ടിയ നഗരത്തിലേക്കുള്ള പ്രധാന ശുദ്ധജലവിതരണ പൈപ്പ്. വഴയില ആറാംകല്ലില്‍ പണിയാരംഭിച്ചപ്പോള്‍. ചിത്രം: ബി. ജയചന്ദ്രന്‍


തിരുവനന്തപുരം: പേരൂര്‍ക്കട വഴയില ആറാംകല്ലിനു സമീപം പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണി തീരാത്തതിനാല്‍ നഗരത്തില്‍ രണ്ടു ദിവസമെങ്കിലും കുടിവെള്ള വിതരണം താറുമാറാകും.  ഞായറാഴ്ച രാത്രി പൈപ്പ് പൊട്ടി; അറ്റകുറ്റപ്പണി തുടങ്ങിയത്  ഇന്നലെ ഉച്ചകഴിഞ്ഞാണ്. അഞ്ചു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകളാണു മാറ്റിസ്ഥാപിക്കേണ്ടത്.  തുടര്‍ച്ചയായ മൂന്നാം ദിവസവും വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതു കാരണം നഗരത്തിലെ കുടിവെള്ള വിതരണം കുത്തഴിഞ്ഞ നിലയിലായി.  കഴിഞ്ഞ ദിവസം പേരൂര്‍ക്കട അമ്പലംമുക്കിനു സമീപത്തും പൈപ്പ് പൊട്ടിയിരുന്നു.

തിരുമലയിലെ ടാങ്കില്‍ നിന്നു വെള്ളം തിരിച്ചുവിടുന്നുണ്ടെങ്കിലും നഗരത്തിലെ ആകെ കുടിവെള്ള ആവശ്യത്തിന് ഇതു തികയില്ല.  15 വര്‍ഷത്തിനിടെ ഏകദേശം 90 തവണയാണ് ഈ പൈപ്പില്‍ പൊട്ടല്‍ ഉണ്ടായത്. പട്ടം, മെഡിക്കല്‍ കോളജ്, പാളയം, സ്റ്റാച്യു, പ്ളാമൂട്, പിഎംജി, ആയുര്‍വേദ കോളജ്, തൈക്കാട്, വഴുതക്കാട്, ശാസ്തമംഗലം തുടങ്ങി നഗരത്തിന്റെ ഹൃദയ ഭാഗത്തെയാണു പൈപ്പ് പൊട്ടല്‍ സാരമായി ബാധിച്ചിരിക്കുന്നത്.  ഇവിടങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുമെന്നു വാട്ടര്‍ അതോറിറ്റി വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്.

കാലപ്പഴക്കമാണു പൈപ്പ് പൊട്ടാന്‍ കാരണമായി അതോറിറ്റി പറയുന്നത്.  കമ്മിഷന്‍ ചെയ്ത
ശേഷം കാലാവധി അവസാനിച്ച പൈപ്പിലാണു ഞായറാഴ്ച പൊട്ടല്‍ ഉണ്ടായത്.  കാലപ്പഴക്കമുള്ള മുഴുവന്‍ പൈപ്പും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അറ്റകുറ്റപ്പണിക്കെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആറാംകല്ലില്‍ പൊട്ടിയ പൈപ്പില്‍ നിന്ന് 25 മീറ്ററോളം ഉയരത്തില്‍ വെള്ളം പൊങ്ങി പ്രധാന റോഡിന്റെ മറുവശത്തു കിള്ളിയാറില്‍ പതിക്കുകയായിരുന്നു.  അരുവിക്കരയില്‍ നിന്ന് ഒബ്സര്‍വേറ്ററിയിലേക്കു പോകുന്ന പ്രധാന പൈപ്പ്ലൈനായ 1200 എംഎം സിമന്റ് പൈപ്പാണു പൊട്ടിയത്.  ഇതു മാറ്റി മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കുന്ന പണികളാണു പുരോഗമിക്കുന്നത്.  ശക്തമായ വെള്ളത്തിന്റെ ഒഴുക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു.

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൈപ്പ് പൊട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താനായില്ല.  ഒടുവില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ എത്തി പൈപ്പ് പൂര്‍ണമായും മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി ഉച്ചകഴിഞ്ഞ് ആരംഭിച്ചത്.  രണ്ടു പൈപ്പുകള്‍ മാറ്റിസ്ഥാപിക്കണം.  ആദ്യം പൊട്ടിയ പൈപ്പ് കൂടം ഉപയോഗിച്ചു പൊട്ടിച്ചുമാറ്റിയ ശേഷമേ മൈല്‍ഡ് സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കാന്‍ കഴിയൂ.  രണ്ടു ദിവസമെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍.  ഇന്ന് ഉച്ചയോടെ അറ്റകുറ്റപ്പണി തീരുമെന്ന  വാട്ടര്‍ അതോറിറ്റിയുടെ വാഗ്ദാനം എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടറിയണം.  മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതു കാരണം  നാലു ലക്ഷത്തോളം രൂപ അറ്റകുറ്റപ്പണിക്കായി തന്നെ വാട്ടര്‍ അതോറിറ്റിക്കു ചെലവു വരുമെന്നു കണക്കാക്കുന്നു.

വീടു തകര്‍ന്നവരെ സമാധാനിപ്പിക്കാന്‍ 25,000 രൂപ!
വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ വീട് തകര്‍ന്നവര്‍ക്കു വാട്ടര്‍ അതോറിറ്റി 25,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.  ആറാംകല്ല് പാറയില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആശാരിയുടെ വീടാണു പൂര്‍ണമായും തകര്‍ന്നത്.  വീട്ടുസാധനങ്ങള്‍ വെള്ളത്തിന്റെ ഒഴുക്കില്‍ പുറത്തേക്കു തെറിച്ചു.  വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു.  സമീപത്തെ കടവരാന്തയില്‍ അഭയം പ്രാപിച്ചിരിക്കുകയാണു ഗോപാലകൃഷ്ണന്‍ ആശാരിയുടെ കുടുംബം.

ഇദ്ദേഹത്തിന്റെ ഭാര്യാപിതാവിനു കാലില്‍ പരുക്കേറ്റു.  ഒഴുക്കില്‍ നിന്നു രക്ഷപ്പെടാനായി രണ്ടു കാലും തകര്‍ന്ന വിശ്വനാഥനെ പുറത്തേക്ക് എത്തിക്കുന്നതിനിടെ വിശ്വനാഥനു പരുക്കേല്‍ക്കുകയായിരുന്നു.  വിശ്വനാഥനെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അഭി  നിവാസില്‍ മോഹനന്‍ ആശാരിയുടെ ഇരുനില വീടിന്റെ പാരപ്പറ്റ് ഇടിഞ്ഞുവീണു.  സമീപത്തെ രവീന്ദ്രന്‍ ആശാരി, രാജേന്ദ്രന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി.

ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു
കാലപ്പഴക്കം ചെന്ന മുഴുവന്‍ പൈപ്പും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അറ്റകുറ്റപ്പണിക്കെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.എഡിഎം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആവശ്യത്തില്‍ നിന്നു പിന്നോട്ടു പോകാന്‍ നാട്ടുകാര്‍ തയാറായില്ല.

തുടര്‍ന്നു മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.  അരുവിക്കരയില്‍ നിന്നു പേരൂര്‍ക്കട വരെ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് 60 കോടിയുടെ പദ്ധതി തയാറാക്കിയതു നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഒരു മാസത്തിനകം ടെന്‍ഡര്‍ വിളിക്കും. വീട് തകര്‍ന്നവര്‍ക്കു സര്‍ക്കാര്‍ വക സഹായം നല്‍കണമോയെന്നുള്ള കാര്യം പരിഗണിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

മാണിയുടെ സമരപ്രഖ്യാപനം



 പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പത്തു ദിവസത്തിനകം പരിഹാരം കാണണമെന്ന് ധനമന്ത്രി കെ എം മാണി. അല്ലാത്തപക്ഷം കേരള കോണ്‍ഗ്രസ് എം രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമരത്തിന്‍റെ രൂപഭാവങ്ങള്‍ മാറും.
പുതിയ അണക്കെട്ടെന്ന വാദത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് മാണി വ്യക്തമാക്കി. തമിഴ്‌നാട്ടിലും കേരളത്തിലും രാഷ്‌ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കോടതിക്ക് പുറത്ത് പ്രശ്‌ന പരിഹാരത്തിന്‌ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ മാണി അന്ത്യശാസനം നല്‍കണമെന്ന്‌ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞ് ദിവസം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കുന്നു



 പത്തനംത്തിട്ട: മുല്ലപ്പെരിയാര്‍ പ്രശ്‌നം കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കാനാണ്‌ ചില തത്പര കക്ഷികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന്‌ ജലം നല്‍കണമെന്ന കാര്യത്തില്‍ കേരള ജനതയും രാഷ്‌ട്രീയ കക്ഷികളും ഒറ്റകെട്ടാണ്‌. വളരെ ഉയര്‍ന്ന ഒരു സമീപനമാണ്‌ ഇക്കാര്യത്തില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്‌. പ്രകോപനങ്ങള്‍ ഏറെ ഉണ്ടായിട്ടും തികഞ്ഞ സംയമനമാണ്‌ കേരള ജനതയും സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടുക്കി തമിഴ്‌നാടിനോട് ചേര്‍ക്കണം


ദില്ലി: ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള കോന്‍ഗ്രസ് എം പിമാര്‍. പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെ കണ്ടാണ്‌ ഇവര്‍ ഈ ആവശ്യം മുന്നോട്ടു വച്ചത്. ഇതിനായി ജനഹിത പരിശോധന നടത്തണമെന്നും കോണ്‍ഗ്രസ് എം പിമാര്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം നാടകം കളിക്കുകയാണെന്ന് ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി കുറ്റപ്പെടുത്തി. മുജ്ല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൂകസാക്ഷിയായി മാറരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാടിനെ മരുഭൂമിയാക്കി മാറ്റാനാണ്‌ കേരളത്തിന്‍റെ ശ്രമമെന്നും കരുണാനിധി ആരോപിച്ചു.

പരിശോധന ഒരാഴ്ചക്കുള്ളില്‍



 ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം പരിശോധിക്കാനുള്ള പരിശോധന ഒരാഴ്ചക്കകം തുടങ്ങും. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ഡാം തുരന്നുള്ള പരിശോധന നടത്തുന്നത്‌. പൂനെയിലെ ഡാപോഡി വര്‍ക്ക് ഷോപ്പാണ്‌ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ തന്നെ മുല്ലപ്പെരിയാറില്‍ എത്തും. പരിശോധനയുടെ ചെലവ് വഹിക്കുന്നത് തമിഴ്നാടാണ്‌. മൂന്നു കോടിയോളം രൂപ ചെലവു വരുമെന്നാണ്‌ ഉന്നതാധികാരസമിതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒമ്പത് ഇടങ്ങളില്‍ നിന്നായി 15 സെന്‍റിമീറ്റര്‍ വ്യാസത്തില്‍ വജ്രാകൃതിയിലുള്ള സാമ്പിളുകളാണ്‌ ശേഖരിക്കുക.
സെന്‍റര്‍ ഫോര്‍ സോയില്‍ ആന്ഡ് മെറ്റീരിയല്‍സ് റിസര്‍ച്ചിലാണ്‌ സാമ്പിളുകളുടെ പരിശോധന നടത്തുക. 170 അടിയോളം ആഴത്തില്‍ 
തുരന്നാകും സാമ്പിളുകള്‍ ശെഖരിക്കുക. ഒരു സ്ഥലം തുരക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നിരിക്കെ ഈ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്നത് സംശയമാണ്‌. സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം.

Sunday, 11 December 2011

മുല്ലപ്പെരിയാറിന്‍ കരയില്‍ - 09-12 Dec, 2011



സാഫ് കപ്പ് ഇന്ത്യക്ക്


ന്യൂഡല്‍ഹി: സാഫ് ഫുട്ബോള്‍ കിരീടം ഇന്ത്യ നിലനിര്‍ത്തി. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ഇന്ത്യക്കിത് ആറാമത്തെ കിരീടമാണ്. ഏഴു ഗോളുകളോടെ ഇന്ത്യയുടെ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി. ഒരു സാഫ് കപ്പ് എഡിഷനില്‍ കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇതോടെ ഛേത്രിയുടെ പേരിലായി.

ഇന്ത്യയ്ക്കു വിജയം, പരമ്പര


ചെന്നൈ: ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 34 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ പരമ്പര 4-1 നു നേടി. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 233 റണ്‍സിനു പുറത്തായി. സെഞ്ചുറി നേടിയ പൊള്ളാര്‍ഡ് 119 റണ്‍സെടുത്ത് പുറത്തായി. റസല്‍ 53 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ജഡേജ മൂന്നു വിക്കറ്റും ഇര്‍ഫാന്‍ പഠാനും അഭിമന്യൂ മിഥുനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ മനോജ് തിവാരിയുടെ സെഞ്ചുറിയും വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയുമാണ് 268 ല്‍ എത്തിച്ചത്. തിവാരി 104 റണ്‍സ് നേടി. കോഹ്ലി 80 റണ്‍സെടുത്തു. കെമര്‍ റോച്ചും മാര്‍ട്ടിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Friday, 9 December 2011

മുല്ലപ്പെരിയാര്‍ പ്രശ്‌നം



മുല്ലപ്പെരിയാര്‍: ഭരണ പ്രതിപക്ഷങ്ങള്‍ ജനങ്ങളെ വഞ്ചിച്ചു-വി.മുരളീധരന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാതെ സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന്...
ഇടുക്കിയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിവരുന്നു - മന്ത്രി തിരുവഞ്ചൂര്‍
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നേരിടാന്‍ തക്കവിധത്തില്‍ വിപുലമായ ദുരന്ത...
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 120 അടിയാക്കണം-എം.എം.ഹസ്സന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനും ജലനിരപ്പ് 120 അടിയായി കുറയ്ക്കാനും അടിയന്തര...
മനംമാറ്റത്തിന് അയ്യപ്പ ശരണം ; എല്ലാ വഴികളും പുതിയ ഡാമിലേക്ക്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണൈക്കെട്ട് തകരരുതേ അയ്യപ്പാ, തമിഴ് മക്കള്‍ക്ക് മനംമാറ്റം ഉണ്ടാകണമേ അയ്യപ്പാ......
മുല്ലപ്പെരിയാര്‍ : കരാര്‍ റദ്ദാക്കാന്‍ ഹര്‍ജി
കൊച്ചി: മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി. പൊതുതാല്പര്യം...
മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിക്ക് പ്രതീക്ഷ -ആന്റണി
കൊണ്ടോട്ടി: ആദ്യഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമെന്ന്...
തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയത് പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ : മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍...
മുല്ലപ്പെരിയാര്‍: എന്‍.കെ. പ്രേമചന്ദ്രന് പ്രശംസ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ സ്വീകരിച്ച നടപടികളില്‍ ഭരണപ്രതിപക്ഷ...
മുല്ലപ്പെരിയാര്‍: ഭീതി പരത്തുന്നത് ഭൂമികൈയേറ്റക്കാരെന്ന് തമിഴ്‌നാട്‌
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സന്ദേഹങ്ങളും പ്രചരിപ്പിക്കുന്നതിനു...