മുല്ലപ്പെരിയാര്‍ അണക്കെട്ട്. |
മുല്ലയാര്‍, പെരിയാര്‍ എന്നീ നദികളാണ് ഇവിടെ തടുത്തുനിര്‍ത്തിയിട്ടുള്ളത്. നദികളുടെ പേരില്‍ നിന്നുമാണ് അണക്കെട്ടിന്റെ പേരിന്റേയും ഉത്ഭവം.
ചരിത്ര പശ്ചാത്തലം
1789-ലാണ് പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകള്‍ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുന്‍കൈ എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡന്‍സിയുടെ കീഴിലായി. തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കു തലവേദനയഅയിത്തീര്‍ന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റില്‍ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാര്‍ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാന്‍ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)
ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്മാറയില്ല. പിന്നീട് കാപ്റ്റന്‍ ഫേബറിന്റെ നേതൃത്വത്തില്‍ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികള്‍ 1850-ല്‍ തുടങ്ങി. ചിന്നമുളിയാര്‍ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാല്‍ ചില സാഹചര്യങ്ങള്‍ മൂലം നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവന്നു.
മധുര ജില്ലാ നിര്‍മ്മാണവിദഗ്ദനായ മേജര്‍ റീവ്സ് 1867-ല്‍ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറില്‍ 162 അടി ഉയരമുള്ള അണകെട്ടി ചാലുകള്‍ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍മ്മാണവേളയില്‍ വെള്ളം താല്‍കാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറല്‍ വാക്കര്‍ നിര്ദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ല്‍ നിര്‍മ്മാണവിദഗ്ദരായ കാപ്റ്റന്‍ പെനിക്യുക്ക്, ആര്‍ സ്മിത്ത് എന്നിവര്‍ പുതിയ പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ല പഴയ പദ്ധതികളും പഠനവിധേയമഅക്കിയശെഷം പുതിയതു സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി. ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്‍ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവര്‍ഷവും പദ്ധതിയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തല്‍. കൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചു നിര്‍മ്മാണനിര്‍ദ്ദേശം നല്‍കി.
വിശാഖം തിരുനാള്‍ രാമവര്‍മ്മ |
0 comments:
Post a Comment