തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇരു സംസ്ഥാനങ്ങളും രമ്യമായി പരിഹരിക്കണമെന്ന് തമിഴ് നടന്‍ ചേരന്‍. എസ്.എം.വസന്ത് സംവിധാനം ചെയ്യുന്ന 'മൂണ്‍റ് പേര്‍ മൂണ്‍റ് കാതല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയവുമുണ്ട്. തമിഴ് ജനതയ്ക്ക് വെള്ളം ആവശ്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര രൂക്ഷമായത്. ഡാം പരിശോധിച്ച ഒരു വിഭാഗം എന്‍ജിനീയര്‍മാര്‍ പറഞ്ഞത് ഡാമിന് കുഴപ്പമില്ലെന്നാണ്. കുഴപ്പമുണ്ടെന്ന് മറ്റൊരു വിഭാഗം പറയുന്നുണ്ടെങ്കില്‍ ആരാണ് കള്ളം പറയുന്നതെന്ന് പരിശോധിക്കണം. 'ഡാം 999' എന്ന ചിത്രം നിരോധിച്ചതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 15 ദിവസമായി ഷൂട്ടിങ് സൈറ്റിലാണ്. ചിത്രം കണ്ടില്ല. ഏതെങ്കിലും ജനതയ്ക്ക് ഹിതകരമല്ലാത്തത് ചിത്രത്തിലൂണ്ടോ എന്ന് കണ്ടതിന് ശേഷമേ പ്രതികരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment