« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday, 29 November 2011

നിയമസഭ ഡിസംബര്‍ ആദ്യവാരം



 തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ അടിയന്തര സമ്മേളനം ഡിസംബര്‍ ആദ്യവാരം വിളിച്ചു ചേര്‍ക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയാണ്‌ സമ്മേളനത്തിന്‍റെ ലക്ഷ്യം. പ്രമേയം പാസാക്കി ഉടന്‍ തന്നെ കേന്ദ്രത്തിന്‌ സമര്‍പ്പിക്കും.
നാളെ നടക്കുന്ന മന്ത്രിസഭ യോഗം സമ്മേളന തിയതി സംബന്ധിച്ച തീരുമാനം കൈകൊള്ളും. കഴിയുമെങ്കില്‍ ഡിസംബര്‍ രണ്ടിന്‌ നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കി ഡിസംബര്‍ അഞ്ചിനകം കേന്ദ്രത്തിന്‌ സമര്‍പ്പിക്കാനാണ്‌ നീക്കം.
പുതിയ അണക്കെട്ട് വേണമെന്ന പ്രമേയം പാസാക്കാന്‍ അടിയന്തര നിയമസഭ യോഗം വിളിച്ചു ചേര്‍ക്കണമെന്ന്‌ ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു.

0 comments:

Post a Comment