« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday, 29 November 2011

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നാണ് ആവശ്യം. 

കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരാവുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് ബോധ്യമായതായി മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. ഡിസംബര്‍ ആദ്യവാരം നിയമസഭവിളിച്ചുചേര്‍ത്ത് പുതിയ ഡാമിനുള്ള പ്രമേയം പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടിമാത്രമായിരിക്കും സഭ ചേരുന്നത്. 

അണക്കെട്ടുവഴി തമിഴ്‌നാടിന് ഇപ്പോള്‍ ലഭിക്കുന്ന വെള്ളത്തില്‍ കുറവുവരില്ലെന്ന് ഉറപ്പുനല്‍കാമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
തമിഴ്‌നാടുമായി ഏറ്റുമുട്ടലിനില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പ്രശ്‌നം ഏറ്റെടുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

0 comments:

Post a Comment