« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Saturday, 3 December 2011

മാലിന്യം വലിച്ചെറിഞ്ഞ 54 പേര്‍ പിടിയില്‍


തിരുവനന്തപുരം: നഗരസഭാ പ്രദേശത്ത കഴിഞ്ഞ ഒരാഴ്ചക്കാലത്ത് മാലിന്യം പ്ലാസ്റ്റിക് ക്യാരിബാഗിനുള്ളിലാക്കി പൊതുസ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിലും വലിച്ചെറിഞ്ഞ 54 പേരെ നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി.

നഗരസഭയുടെ ഫോര്‍ട്ട് സര്‍ക്കിളില്‍ രണ്ടുപേരെയും ചാല സര്‍ക്കിളില്‍ നാലുപേരെയും മെഡിക്കല്‍ കോളേജ് സര്‍ക്കിളില്‍ 11 പേരെയും ശാസ്തമംഗലം സര്‍ക്കിളില്‍ രണ്ടുപേരെയും പിടികൂടി. ചെന്തിട്ട സര്‍ക്കിളില്‍ ആറുപേരെയും പാളയം സര്‍ക്കിളില്‍ ആറുപേരെയും തിരുമല സര്‍ക്കിളില്‍ നാലുപേരെയും ബീച്ച് സര്‍ക്കിളില്‍ ഒരാളെയും ശ്രീകണേ്ഠശ്വരം സര്‍ക്കിളില്‍ നാലുപേരെയും നന്ദന്‍കോട് സര്‍ക്കിളിലും ജഗതി സര്‍ക്കിളിലും രണ്ടുപേര്‍ വീതവുമാണ് പിടിയിലായത്. തിരുവല്ലം കരമന മേഖലകളില്‍ നിന്നും ഓരോ ആള്‍ വീതവും പിടിയിലായിട്ടുണ്ട്. സെക്രട്ടേറിയറ്റ് സര്‍ക്കിളില്‍ മൂന്നുപേരെയും കടകംപള്ളി, ആറ്റിപ്ര സോണില്‍ മൂന്നുപേരെയും നേമം സോണില്‍ ഒരാളെയും ഉള്ളൂര്‍ സോണില്‍ ഒരാളെയും പിടികൂടി. ഇവരില്‍നിന്ന് പതിനെട്ടായിരം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ സേവനം പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ 9496434517 എന്ന നമ്പരില്‍ വിളിച്ചറിയിക്കാം. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി അറിയിച്ചു.

0 comments:

Post a Comment