« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 13 December 2011

പൈപ്പ് പൊട്ടല്‍ ജീവിത താളം തെറ്റിക്കുന്നു



Posted on: 13-Dec-2011 06:57 AM
തിരു: കരകുളം പത്താംകല്ല് മുതല്‍ പേരൂര്‍ക്കട വരെ നിരന്തരമായ പൈപ്പ് പൊട്ടല്‍ ജനജീവിതത്തെ താളംതെറ്റിക്കുന്നു. ഒരുവര്‍ഷത്തിനിടയില്‍ പന്ത്രണ്ടോളം തവണയാണ് ഈ പ്രദേശത്ത് കുടിവെള്ളപൈപ്പ് പൊട്ടിയത്. ജലമില്ലാതെ നരകയാതന അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ . അരുവിക്കര പ്ലാന്റില്‍നിന്നു നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന് ഇതുവഴി മൂന്ന് പൈപ്പ് പോകുന്നുണ്ട്. രണ്ടെണ്ണം കാസ്റ്റ് അയണ്‍ നിര്‍മിതവും ഒന്ന് കോണ്‍ക്രീറ്റ് പൈപ്പുമാണ്. ഇതില്‍ കോണ്‍ക്രീറ്റ് പൈപ്പാണ് നിരന്തരം പൊട്ടുന്നത്. 15 വര്‍ഷംമുമ്പാണ് പൈപ്പ് ഇട്ടത്. ഇതിനിടെ, 60 തവണ പൊട്ടി. ഗുണനിലവാരം കുറഞ്ഞ പൈപ്പായതിനാല്‍ ജലത്തിന്റെ അമിതസമ്മര്‍ദം കാരണമാണ് പൈപ്പ് പൊട്ടുന്നത്. ഉടന്‍ അറ്റകുറ്റപ്പണിക്കായി ജലവിതരണം നിര്‍ത്തും. പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നത് ദിവസങ്ങള്‍ നീളുമ്പോള്‍ ജലമില്ലാതെ ജനം നട്ടംതിരിയും. നിരന്തരമായ പൈപ്പ് പൊട്ടലില്‍ ഗതികെട്ട് കഴിഞ്ഞദിവസം ജനം പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രി പൊട്ടിയ പൈപ്പിലെ തകരാര്‍ പരിഹരിക്കുന്നതിനു പകരം പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ തകരാര്‍ പരിഹരിച്ചശേഷം പുതിയ പൈപ്പുകള്‍ ഇടുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ധാരണയായി.

0 comments:

Post a Comment