« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Thursday 8 December 2011

സേവാഗിന് ഇരട്ടസെഞ്ചുറി, ലോകറെക്കോര്‍ഡ്


ഇന്‍ഡോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ഒാപ്പണര്‍ വീരേന്ദര്‍ സേവാഗിന് ലോകറെക്കോര്‍ഡോടെ ഇരട്ടസെഞ്ചുറി. സേവാഗ് 219 റണ്‍സെടുത്തു പുറത്തായി. ഏകദിനമത്സരത്തില്‍ ഇതു ലോകറെക്കോര്‍ഡ് ആണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 2010ല്‍ ഗ്വാളിയോറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 200 നോട്ടൌട്ട് എന്ന റെക്കോര്‍ഡ് ആണ് സേവാഗ് മറികടന്നത്. 149 പന്തുകളില്‍ നിന്ന് 25 ബൌണ്ടറികളും ഏഴു സിക്സറുകളും അടക്കമാണ് സേവാഗ് 219 റണ്‍സ് നേടിയത്. ഇന്ത്യ 50 ഒാവറില്‍ അഞ്ചു വിക്കറ്റിന് 418 റണ്‍സെടുത്തു.

ഇന്ത്യയ്ക്ക് സേവാഗും ഗൌതം ഗംഭീറും മികച്ച തുടക്കമാണു നല്‍കിയത്.  67 പന്തില്‍ നിന്ന് 67 റണ്‍സ് എടുത്ത് ഗംഭീര്‍ റണ്‍ഒൌട്ടായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 176 ആയിരുന്നു. തുടര്‍ന്നു വന്ന സുരേഷ് റെയ്ന 44 പന്തുകളില്‍ നിന്ന് 55 റണ്‍സ് നേടി റണ്‍ ഒൌട്ടായി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ റസലിന്റെ പന്തില്‍ രാംപോള്‍ പിടിച്ച് 10 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ സ്കോര്‍ 376ല്‍ എത്തിയപ്പോഴാണ് സേവാഗ് പുറത്തായത്. രോഹിത് ശര്‍മ 27 റണ്‍സ് നേടി പുറത്തായി.

വിരാട് കോലി 23 റണ്‍സും പാര്‍ഥിവ് പട്ടേല്‍ മൂന്നു റണ്‍സും എടുത്തു പുറത്താവാതെ നിന്നു.

0 comments:

Post a Comment