« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Saturday, 3 December 2011

തീരദേശ വികസന കോര്‍പ്പറേഷന്‍ അതോറിട്ടിയാക്കണം



തിരുവനന്തപുരം: തീരദേശ വികസന കോര്‍പ്പറേഷന്‍ അതോറിട്ടിയാക്കി ഉയര്‍ത്തണമെന്ന് തീരദേശ നേതൃവേദി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ 222 കടലോര ഗ്രാമങ്ങളുടെ വികസനത്തിനും മത്സ്യബന്ധന വിപുലീകരണത്തിനും മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും ഉതകുന്ന മുഴുവന്‍ പദ്ധതികളും അതോറിട്ടിയുടെ കീഴില്‍ കൊണ്ടുവരണമെന്ന് നേതൃവേദി സംഘടിപ്പിച്ച തീരദേശ നേതാക്കളുടെ സംസ്ഥാനതല യോഗം വിലയിരുത്തി.

പ്രസിഡന്റ് വേളി വര്‍ഗീസ് അധ്യക്ഷതവഹിച്ചു.

തീരദേശ നേതാക്കളായ പനത്തുറ പുരുഷോത്തമന്‍, റീച്ചസ് ഫെര്‍ണാണ്ടസ്, വത്സലന്‍ കരുനാഗപ്പള്ളി, അഡ്വ. സജീവന്‍ ആലപ്പി, ജോയി പ്രസാദ് പുളിക്കല്‍, പുല്ലുവിള ലോര്‍ദോല്‍, ബി.പി. സ്റ്റാലിന്‍, ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ഹൈസന്ത് ലൂയിസ്, എ.എ. റാവൂഫ് വര്‍ക്കല എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment