ചെന്നൈ: ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 34 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ പരമ്പര 4-1 നു നേടി. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 233 റണ്‍സിനു പുറത്തായി. സെഞ്ചുറി നേടിയ പൊള്ളാര്‍ഡ് 119 റണ്‍സെടുത്ത് പുറത്തായി. റസല്‍ 53 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ജഡേജ മൂന്നു വിക്കറ്റും ഇര്‍ഫാന്‍ പഠാനും അഭിമന്യൂ മിഥുനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ മനോജ് തിവാരിയുടെ സെഞ്ചുറിയും വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയുമാണ് 268 ല്‍ എത്തിച്ചത്. തിവാരി 104 റണ്‍സ് നേടി. കോഹ്ലി 80 റണ്‍സെടുത്തു. കെമര്‍ റോച്ചും മാര്‍ട്ടിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
0 comments:
Post a Comment