« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday, 13 December 2011

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി


തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. 

നേരത്തെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കിയിരുന്നു. അരുണ്‍കുമാര്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേടിയത് നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ഉപസമിതി കണ്ടെത്തി.

യോഗ്യതാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് അരുണ്‍കുമാര്‍ പി.എച്ച്.ഡി റജിസ്‌ട്രേഷന്‍ നേടിയതെന്ന് കണ്ടെത്തിയതായി ഉപസമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു. ബയോ ഇന്‍ഫോമാറ്റിക്‌സ് (ജൈവ വിവര സാങ്കേതികവിദ്യ) വിഷയത്തിലാണ് അരുണ്‍കുമാര്‍ ഗവേഷണത്തിനു രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷത്തെ അധ്യാപന പരിചയമാണ് പ്രധാന യോഗ്യത. എന്നാല്‍ അരുണ്‍കുമാറിന് ഒരു വര്‍ഷത്തെ പോലും അധ്യാപന പരിചയമില്ലെന്ന് ഉപസമിതി കണ്ടെത്തി. 

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേരത്തെ കേരള സര്‍വകലാശാല അസാധുവാക്കിയിരുന്നു. എന്നാല്‍ ഇത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

0 comments:

Post a Comment