« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 13 December 2011

വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം


തിരുവനന്തപുരം: പാരമ്പര്യത്തിന്റെ പ്രൗഢിയാര്‍ന്ന വാസ്തുഭംഗി ദൃശ്യങ്ങളാക്കി കനകക്കുന്നില്‍ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് തിരുവനന്തപുരം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനമാണ് രാജഭരണകാലത്തെ നിര്‍മാണചാരുതയെ ഓര്‍മിപ്പിച്ചത്.

'അവസ്ഥാന്തരങ്ങള്‍' എന്ന പേരിലുള്ള ഫോട്ടോ പ്രദര്‍ശനത്തില്‍ രാജഭരണത്തിനുശേഷമുള്ള പദ്മനാഭപുരം കൊട്ടാരത്തിന്റെയും ഇരണിയല്‍ കൊട്ടാരത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. കാലം കൊട്ടാരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. ജില്ലയിലെ 15-ഓളം ആര്‍ക്കിടെക്ടുകള്‍ എടുത്ത എഴുപതോളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഞായറാഴ്ച സമാപിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സിന്റെ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും മറ്റ് അനുബന്ധ ഉത്പന്നങ്ങളുടെയും പ്രദര്‍ശനമായ ഡിസൈന്‍ വേള്‍ഡിനോടനുബന്ധിച്ചാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്.

0 comments:

Post a Comment