തിരുവനന്തപുരം: തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആസ്പത്രിയില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പാവപ്പെട്ട രോഗികള്‍ക്കുവേണ്ടി ലഭിച്ചിരുന്ന സൗജന്യചികിത്സ നിര്‍ത്തലാക്കിയ ആസ്പത്രി വികസന സൊസൈറ്റിയുടെ ജനദ്രോഹനടപടി പിന്‍വലിച്ച് ചികിത്സാസൗകര്യങ്ങള്‍ ഉടന്‍ പുനരാരംഭിക്കണമെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു.
യാതൊരു കാരണവുമില്ലാതെ പദ്ധതി നിര്‍ത്തലാക്കിയ ആസ്പത്രി വികസന സമിതിയുടെ നടപടി നീതീകരണമില്ലാത്തതാണ്. ആസ്പത്രി വികസനസമിതിയംഗമായ എം.എല്‍.എ യെപോലും ക്ഷണിക്കാതെയും എം.എല്‍.എ യുടെയും ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെയും അസാന്നിധ്യത്തിലും ചേര്‍ന്ന ആസ്പത്രി വികസന സൊസൈറ്റി യോഗമാണ് ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടി കൈക്കൊണ്ടതെന്ന് ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സൗജന്യ ചികിത്സ പുനരാരംഭിക്കാത്തപക്ഷം ആസ്പത്രി ഉപരോധം പോലെയുള്ള പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുവരേണ്ടിവരുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
0 comments:
Post a Comment