നെടുമങ്ങാട് പട്ടണത്തില്‍ നിന്നും 3 കി.മി മാറി വേങ്കവിളയില്‍ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂര്‍. നെടുമങ്ങാട്- വെമ്പായം റോഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബസ്സ് മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്. ഈ പാറയ്ക്ക് മുകളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവും താഴ്വാരത്ത് ഒരു ശിവക്ഷേത്രവും ഉണ്ട്.
ഐതിഹ്യം
രാമ-രാവണ യുദ്ധസമയത്ത് പരിക്കേറ്റ് വീണ ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മരുത്വാമല അന്വേഷിച്ച് പോയി. സംശയം തീര്‍ക്കാനായി പല മലകളും എടുത്തുകൊണ്ടുപോയ ഹനുമാന്‍ ഈ പാറയും കൊണ്ടുപോയത്രെ. ഒടുവില്‍ അബദ്ധം മനസ്സിലായ ഹനുമാന്‍, ഈ പാറയെ തിരികെ കൊണ്ടുവന്നിട്ടു. അങ്ങനെ തിരികെ കൊണ്ടുവന്നിട്ടതുകൊണ്ടാണ് ഈ പാറയ്ക്ക് തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടപ്പാറ എന്ന് പേര് വന്നത് എന്നാണ് ഐതിഹ്യം.
0 comments:
Post a Comment