« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday 4 December 2011

മുല്ലപ്പെരിയാറില്‍ കേന്ദ്രസേന വേണം: ജയലളിത



കേരളം അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നു


ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ സമരത്തിന്റെ പേരില്‍ അക്രമം നടക്കുകയാണെന്നും സുരക്ഷയെ കരുതി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കേരളം അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടറുകള്‍ സമരക്കാര്‍ എടുത്തുകൊണ്ടുപോയ കാര്യവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഡാമിന്റെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കിയത് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്ന കത്തില്‍ കേരളം മനുഷ്യനിര്‍മ്മിത അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും ജയലളിത ആരോപിച്ചിട്ടുണ്ട്. 

ഈ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയും സി.ഐ.എസ്.എഫ്. ഭടന്‍മാരെ ഡാമിന്റെ സുരക്ഷയ്ക്കായി വിന്യസിക്കണമെന്നുമാണ് കത്തിലെ ആവശ്യം. മുല്ലപ്പെരിയാര്‍ വിഷയുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്.


0 comments:

Post a Comment