« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday, 6 December 2011

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം ഒറ്റക്കെട്ട്: മുഖ്യമന്ത്രി



മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍വകക്ഷിയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയ്ക്ക് തയാറായ തമിഴ്നാടിന്റെ നിലപാടിനെ സര്‍വകക്ഷിയോഗം സ്വാഗതം ചെയ്തു. വെള്ളം കൊടുക്കുന്നത് സംബന്ധിച്ച് തമിഴ്നാടിനുള്ള എല്ലാ ആശങ്കകളും നീക്കും. ഒരു വിധത്തിലുള്ള സംഘര്‍ഷവും ഉണ്ടാകരുതെന്നും ആത്മസംയമനം പാലിക്കണമെന്നും സര്‍വകക്ഷിയോഗം അംഗീകരിച്ച പ്രമേയം  ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ അക്രമം നടത്തുന്നവരെ കര്‍ശനമായി നേരിടണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ എ.ജിയുടെ നിലപാട് പരിശോധിച്ച് നടപടിയെടുക്കുമെന്ന് സര്‍വകക്ഷിയോഗത്തിന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

0 comments:

Post a Comment