ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം (Wind Farm) ഉള്ളത് തിരുനല്‍വേലിയിലെ മുപ്പന്തലിലാണ്; മുപ്പന്തല്‍ വിന്‍ഡ് ഫാം. സഹ്യപര്‍വതത്തിലെ ആരല്‍വാമൊഴി ചുരം കടന്നെത്തുന്ന കാറ്റാണ് കാറ്റാടികളുടെ പങ്കകളില്‍ ഊര്‍ജംനിറയ്ക്കുന്നത്. 'ആരല്‍വാമൊഴി' എന്നാല്‍ കാറ്റിന്റെ കളമൊഴി എന്നര്‍ഥം. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡും സ്വകാര്യ വ്യക്തികളുമാണ് വിന്‍ഡ് ഫാമിലെ 10,000-ഓളം കാറ്റാടികളുടെ ഉടമസ്ഥര്‍. 1500 ങണ വൈദ്യുതി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. കൂടംകുളത്തെ രണ്ട് റിയാക്ടറുകളില്‍നിന്ന് ഉത്‌പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് 2000 MW വൈദ്യുതിയാണ്. ചെലവ് കുറഞ്ഞ, പ്രകൃതിക്കിണങ്ങിയ, മാലിന്യമുക്തമായ ഊര്‍ജസ്രോതസ്സിന്റെ നിര്‍മാണച്ചെലവും കുറവാണ്. ഭാവി Maintenance തുകയും കുറവ്. തമിഴ്‌നാട്ടില്‍ കാറ്റില്‍നിന്നുമാത്രം 5800 ങണ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറ് റിയാക്ടറുകളില്‍ നിന്ന് ഉത്‌പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വൈദ്യുതി 10,000 MW ആണ്.
ഫോട്ടോകളും എഴുത്തും മധുരാജ് തമിഴ്‌നാട്ടിലെ കൂടംകുളത്ത് കമ്മീഷന്‍ ചെയ്യാനിരിക്കുന്ന ആണവനിലയത്തിനെതിരായ സമരം ശക്തിയാര്‍ജിക്കുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ഫോട്ടോഗ്രാഫര്‍ മധുരാജ് കൂടംകുളത്തുനിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഇവിടെ.. ആണവനിലയം ഉയര്‍ത്തുന്ന ദുരന്തസാധ്യതയുടെ വ്യാപ്തി എത്രമാത്രമെന്ന് വെളിപ്പെടുത്തുന്ന സ്‌നാപ്പുകള്‍ . മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമായ ഒരു ഉള്‍നാടന്‍ തീരദേശ ഗ്രാമത്തിലെ മനുഷ്യരുടെയും പ്രകൃതിയുടെയും ജീവനത്തെ എങ്ങനെയെല്ലാം അട്ടിമറിച്ചേക്കാം എന്നതിന്റെ തെളിവായി ഈ ചിത്രങ്ങള്‍ നില്ക്കുന്നൂ. (കടപ്പാട്:മാതൃഭൂമി ആഴ്ചപ്പതിപ്പ്)
0 comments:
Post a Comment