ന്യൂഡല്‍ഹി: വലിയ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ചുമതല ഉടമസ്ഥാവകാശമുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജ്യസഭയില്‍ കെ.എന്‍. ബാലഗോപാലിനു മറുപടി നല്‍കി.ഭൂകമ്പ പ്രതിരോധ നിര്‍മാണ ശുപാര്‍ശ സംബന്ധിച്ച 1966ലെ റിപ്പോര്‍ട്ടിനു ശേഷം രാജ്യത്തെ സംസ്ഥാനാന്തര അണക്കെട്ടുകളുടെ രൂപരേഖ ഭൂകമ്പ പ്രതിരോധ രീതിയിലാണ് പ്രോജക്ട് അതോറിറ്റികള്‍ തയാറാക്കുന്നത്.
അണക്കെട്ട് സുരക്ഷ സംബന്ധിച്ചു കേന്ദ്ര ജല കമ്മിഷനാണ് സാങ്കേതിക ഉപദേശം നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.ഇടുക്കി - കോട്ടയം ജില്ലകളിലായി ഈ വര്‍ഷം റിക്ടര്‍ സ്കെയിലില്‍ മൂന്നിനു മുകളിലുള്ള നാലു ഭൂചലനങ്ങളുണ്ടായതായി ജലവിഭവ സഹമന്ത്രി വിന്‍സന്റ് പാല രാജ്യസഭയില്‍ പി. രാജീവിനു മറുപടി നല്‍കി. ജൂലൈ 26നു 3.5, 3.2, നവംബര്‍ 18നു 3.1, നവംബര്‍ 25നു 3.2 എന്നിങ്ങനെയായിരുന്നു തീവ്രത. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ ഭൂചലന ഭീഷണിയെക്കുറിച്ചു റൂര്‍ക്കി ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ പക്കലില്ലെന്നും മന്ത്രി അറിയിച്ചു.
0 comments:
Post a Comment