തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രജതമയൂരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സലീം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു', ഫിലിപ്പീന്‍ ചിത്രം ബുസോങ് (പലവന്‍ ഫെയ്റ്റ്) എന്നിവ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉണ്ടാകില്ല. ഇന്ത്യയിലെ ഒരു ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമ മേളയില്‍ ഉള്‍പ്പെടുത്തരുത് എന്ന ഐ.എഫ്.എഫ്.കെ. ഫെസ്റ്റിവല്‍ ചട്ടത്തിന്റെ ഭാഗമായാണ് രണ്ടുചിത്രങ്ങളേയും ഒഴിവാക്കുന്നത്.
ഇക്കാര്യം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനാണ് അറിയിച്ചത്. ഗോവയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ഫിലിപ്പീന്‍സില്‍ നിന്നുള്ള ബുസോങ് (പലവന്‍ ഫെയ്റ്റ്). പകരം ആദാമിന്റെ മകന്‍ അബു മലയാളം സിനിമ ഇന്ന് വിഭാഗത്തിലും ബുസോങ് ലോകസിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സലീംകുമാര്‍ നായകനായ ചിത്രമാണ് ആദാമിന്റെ മകന്‍ അബു.


Posted in: 
0 comments:
Post a Comment