കുലച്ചിലുകള്‍ മാലയാക്കി കെട്ടലാണ് ആദ്യഘട്ടം. പിന്നെ അത് തോണിയില്‍ കയറ്റി അമ്പത് കിലോമീറ്ററോളം അകലെ കടലില്‍ താഴ്ത്തും. പാറക്കെട്ടുകളുള്ള സ്ഥലങ്ങളിലാണ് താഴ്ത്തുക. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ തണലും തണുപ്പും തേടി കൂന്തളുകള്‍ എത്തും. ഇതിനിടയില്‍ മുട്ടയിട്ട് പെരുകുകയും ചെയ്യും. ഒരാഴ്ച കഴിഞ്ഞാല്‍ തോണിയില്‍ പോയി ഈ സ്ഥലത്ത് ചൂണ്ടയിടും. ഈയക്കട്ടിയില്‍ പ്രത്യേക രീതിയില്‍ ചൂണ്ടക്കൊക്ക ഘടിപ്പിച്ച് തിളക്കമുള്ള തുണികൊണ്ട് ചുറ്റിയാണ് ചൂണ്ടയുണ്ടാക്കുക. ഇതില്‍ കൂന്തളുകള്‍ അള്ളിപ്പിടിച്ചിരിക്കുമ്പോള്‍ തന്ത്രത്തില്‍ വലിച്ചെടുക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ കൂന്തളുകളുടെ മാംസം കീറിപ്പോവുകയാവും ഫലം.
ഒരു കിലോ കൂന്തളിന് 250ഉം 300ഉം രൂപ വിലയുണ്ട്. വിദേശങ്ങളിലേക്കാണിവ കയറ്റി അയയ്ക്കുക. അവിടെയെത്തുമ്പോള്‍ 500ഉം 600ഉം ഒക്കെയാണ് വില. കുളച്ചിലില്‍ നിന്നും മാര്‍ത്താണ്ഡത്തുനിന്നുമൊക്കെ വന്ന 200ലേറെ തൊഴിലാളികള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്.
0 comments:
Post a Comment