« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Sunday, 4 December 2011

എ.ജി: തീരുമാനം തിങ്കളാഴ്ചയെന്ന് കുഞ്ഞാലിക്കുട്ടി


കണ്ണൂര്‍: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ മാറ്റുന്നകാര്യം തിങ്കളാഴ്ച തീരുമാനിക്കുമെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച അടിയന്തര മന്ത്രിസഭായോഗം ചേരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. വിവാദ സത്യവാങ്മൂലം നല്‍കിയ എ.ജി തല്‍സ്ഥാനത്ത് തുടരണമോയെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഹൈക്കോടതിയില്‍ നല്‍കിയ വിവാദ സത്യവാങ്മൂലത്തെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് വിശദീകരിച്ചിരുന്നു. എന്നാല്‍ തന്നോട് മാത്രം കാര്യങ്ങള്‍ വിശദീകരിച്ചാല്‍ പോരാ, മന്ത്രിസഭാ യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച രാത്രി പത്തിന് അടിയന്തര മന്ത്രിസഭായോഗം ചേരുമെന്നാണ് സൂചന.

0 comments:

Post a Comment