« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Thursday 15 December 2011

ഉന്നതാധികാര സമിതി കേരളത്തിനു പാരയായേക്കാം


ഉന്നതാധികാരസമിതിയിലെ രണ്ടംഗങ്ങളുടെ അണക്കെട്ട്‌സന്ദര്‍ശനത്തെക്കുറിച്ച് കേരളത്തിന്റെ ആശങ്ക വര്‍ധിച്ചു. സമിതിയിലെ സാങ്കേതികവിദഗ്ധരായ സി.ഡി. തട്ടെ, എം.കെ. മേത്ത എന്നിവരാണ് ഡിസംബര്‍ 22, 23 തീയതികളില്‍ എത്തുന്നത്. അണക്കെട്ട് പ്രദേശത്ത് ഭൂമികുലുക്കം ആവര്‍ത്തിക്കുന്നതിനെക്കുറിച്ച് നവംബര്‍ 26-ന് തന്നെ സമിതി അംഗമായ തട്ടെയെ കേരളം അറിയിച്ചിരുന്നതാണ്. സെന്‍ട്രല്‍ വാട്ടര്‍ പവ്വര്‍ റിസര്‍ച്ച് സ്റ്റേഷനിലേക്ക് അവ അയച്ചുകൊടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിനെ ലഘൂകരിച്ചു കണ്ടവരാണ് ഇതിലുള്ളത്. ഇവര്‍ക്ക് അയച്ചു കൊടുക്കാനുള്ള നിര്‍ദേശംതന്നെ ദുരൂഹമായിരുന്നു. ഡിസംബര്‍ അഞ്ചിന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയോഗത്തിനു മുമ്പ് കണ്ടപ്പോള്‍ ഭൂമികുലുക്കങ്ങള്‍ അത്ര ശക്തമുള്ളതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തൂവെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. അവ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, ഭൂമികുലുക്കങ്ങള്‍ കെ.എസ്.ഇ.ബിയുടെ നാലു കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രഭവകേന്ദ്രങ്ങള്‍വരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേരളം അറിയിച്ചു. അവ വിശ്വസിക്കാന്‍ തയ്യാറാകാത്തയാളാണ് തട്ടെയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 22-ന് കേരളത്തിലെത്തുമ്പോള്‍ ഇടുക്കി, ചെറുതോണി അണക്കെട്ട് സന്ദര്‍ശനവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദുരൂഹമാണെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 

രണ്ടുപേരും നേരത്തേ കേന്ദ്ര ജല കമ്മീഷനിലായിരുന്നപ്പോള്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നവരാണ്. 

0 comments:

Post a Comment