« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Monday, 12 December 2011

പരിശോധന ഒരാഴ്ചക്കുള്ളില്‍



 ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയം പരിശോധിക്കാനുള്ള പരിശോധന ഒരാഴ്ചക്കകം തുടങ്ങും. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ഡാം തുരന്നുള്ള പരിശോധന നടത്തുന്നത്‌. പൂനെയിലെ ഡാപോഡി വര്‍ക്ക് ഷോപ്പാണ്‌ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ തന്നെ മുല്ലപ്പെരിയാറില്‍ എത്തും. പരിശോധനയുടെ ചെലവ് വഹിക്കുന്നത് തമിഴ്നാടാണ്‌. മൂന്നു കോടിയോളം രൂപ ചെലവു വരുമെന്നാണ്‌ ഉന്നതാധികാരസമിതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒമ്പത് ഇടങ്ങളില്‍ നിന്നായി 15 സെന്‍റിമീറ്റര്‍ വ്യാസത്തില്‍ വജ്രാകൃതിയിലുള്ള സാമ്പിളുകളാണ്‌ ശേഖരിക്കുക.
സെന്‍റര്‍ ഫോര്‍ സോയില്‍ ആന്ഡ് മെറ്റീരിയല്‍സ് റിസര്‍ച്ചിലാണ്‌ സാമ്പിളുകളുടെ പരിശോധന നടത്തുക. 170 അടിയോളം ആഴത്തില്‍ 
തുരന്നാകും സാമ്പിളുകള്‍ ശെഖരിക്കുക. ഒരു സ്ഥലം തുരക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നിരിക്കെ ഈ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്നത് സംശയമാണ്‌. സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം.

0 comments:

Post a Comment