« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Tuesday 6 December 2011

സൌരയൂഥത്തിനുമപ്പുറം മറ്റൊരു ഭൂമി...


കെപ്ലര്‍ 22ബി ഗ്രഹം ചിത്രകാരന്റെ ഭാവനയില്‍ (നാസ പുറത്തുവിട്ട ചിത്രം)


വാഷിങ്ടണ്‍: ഭൂമിയെപ്പോലെ ജീവന്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒരു ഗ്രഹം സൌരയൂഥത്തിനു പുറത്ത് കണ്ടെത്തിയതായി നാസ സ്ഥിരീകരിച്ചു. കെപ്ളര്‍ സ്പേസ് ടെലിസ്കോപ് വഴിയാണ് ഈ ഗ്രഹത്തെ കണ്ടത്. കെപ്ളര്‍ 22ബി എന്നു പേരിട്ടിട്ടുള്ള ഈ ഗ്രഹത്തെ ആദ്യമായി കണ്ടത് 2009ല്‍ ആണ്.

കെപ്ളര്‍ 22ബി അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് മൂന്നു തവണ ബഹിരാകാശ ഗവേഷകര്‍ കണ്ടിട്ടുണ്ട്. പക്ഷേ ആ ഗ്രഹത്തില്‍ ജീവനുണ്ട് എന്ന് ഉറപ്പിച്ചു പറയാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിയുന്നില്ല. ജീവന്‍ ഉണ്ടാവാനുള്ള സാഹചര്യം ആ ഗ്രഹത്തിലുണ്ട് എന്നു മാത്രമാണ് അവര്‍ പറയുന്നത്.

നക്ഷത്രത്തില്‍ നിന്ന് ഭൂമിയെപ്പോലെ വേണ്ടത്ര അകലത്തിലാണ് ഈ ഗ്രഹം. അത് ജലം ഉണ്ടാവാനുള്ള സാധ്യതയാണു കാണിക്കുന്നത്. ഈ ഗ്രഹത്തില്‍ ജീവനു സാധ്യതയുള്ള വിധത്തിലുള്ള താപനിലയും ഉണ്ടാവുമെന്നു കരുതുന്നതായി നാസയിലെ ശാസ്ത്രജ്ഞന്‍ ബില്‍ ബൊറുക്കി പറഞ്ഞു.

കെപ്ളര്‍ 22ബി ഭൂമിയുടെ 2.4 ഇരട്ടി വലുതാണ്. അതിന്റെ നക്ഷത്രത്തില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹത്തിന്റെ ഭ്രമണപഥം. അതിന്റെ നക്ഷത്രത്തെ 290 ദിവസം കൊണ്ട് വലംവയ്ക്കും.

0 comments:

Post a Comment