« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Saturday, 3 December 2011

രാഷ്ട്രീയപ്രവര്‍ത്തനം സേവനപ്രവര്‍ത്തനം കൂടിയാകണം - ഒ. രാജഗോപാല്‍



തിരുവനന്തപുരം: രാഷ്ട്രീയപ്രവര്‍ത്തനം നല്ല സേവനപ്രവര്‍ത്തനം കൂടിയാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 12-ാം ബലിദാന ദിനത്തോടനുബന്ധിച്ച് പാങ്ങപ്പാറയില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായുള്ള സ്ഥാപനത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തിലും അന്നദാനത്തിലും പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 2011ലെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ വെങ്കലം നേടിയ മൈക്കിള്‍ റോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം നല്‍കി. ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്.സുരേഷ്, വെങ്ങാനൂര്‍ സതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ചെമ്പഴന്തി ഉദയന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ്, പോങ്ങുംമൂട് വിക്രമന്‍, ശ്രീകാര്യം ശ്രീകണ്ഠന്‍, പി. സുധീര്‍, ശ്രീകാര്യം സന്തോഷ്, ഷിബു, ലീലാ ശ്രീകുമാര്‍, അനൂപ് എന്നിവര്‍ പങ്കെടുത്തു.

0 comments:

Post a Comment