കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയിലെ വിവാദ പരാമര്‍ശം സംബന്ധിച്ചു മന്ത്രിസഭായോഗത്തില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ എജി പങ്കെടുക്കും.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാവിലെ 7.20ന് അഡീഷനല്‍ എജിമാരായ പി.സി.ഐപ്പ്, കെ.എ.ജലീല്‍ എന്നിവര്‍ക്കൊപ്പംകെ.പി.ദണ്ഡപാണി മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. അടച്ചിട്ട മുറിയില്‍ 15മിനിറ്റോളം അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
തന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് മാത്രമാണ് ഹൈക്കോടതിയില്‍ വിശദീകരിച്ചതെന്നും എജി മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന. താനെടുത്ത നിലപാട് പലതും മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്നും അദ്ദേഹംമുഖ്യമന്ത്രിയെ ധരിപ്പിച്ചു.
അതേസമയം, ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള മുതിര്‍ന്ന നേതാക്കള്‍ എജിയുടെ രാജി ആവശ്യപ്പെടാന്‍ വരെ വഴിതെളിച്ച സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
0 comments:
Post a Comment